മലപ്പുറം: തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നതിനുള്ള മള്‍ട്ടി പോസ്‌റ്റ്, സിംഗിള്‍ പോസ്‌റ്റ് വോട്ടിങ് മെഷീനുകളില്‍ മോക്ക് പോള്‍ നടത്തി. ഫസ്‌റ്റ് ലെവല്‍ ചെക്കിംഗ് പൂര്‍ത്തീകരിച്ച മെഷീനുകളിലാണ് മോക്ക് പോള്‍ നടത്തിയത്. സിവില്‍ സ്‌റ്റേഷനിലെ വോട്ടിങ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന വെയര്‍ ഹൗസില്‍ വെച്ചായിരുന്നു മോക്ക് പോള്‍.
Malabar News: കോവിഡ് രോഗിക്ക് നേരെ പീഡന ശ്രമം; വനിതാ കമ്മീഷൻ കേസെടുത്തു
ആകെയുള്ള കണ്‍ട്രോള്‍, ബാലറ്റ് യൂനിറ്റുകളുടെ ഒരു ശതമാനം മെഷീനുകളിലാണ് മോക്ക് പോള്‍ നടന്നത്. ഇസിഐഎല്‍ എഞ്ചിനീയര്‍മാര്‍ പരിശോധിച്ചതിനു ശേഷം രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഇലക്ഷന്‍ ഡെപ്യൂട്ടി കളക്‌ടര്‍, ഉദ്യോഗസ്‌ഥര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് മോക്പോള്‍ നടത്തിയത്.







































