കോവിഡ് രോഗിക്ക് നേരെ പീഡന ശ്രമം; വനിതാ കമ്മീഷൻ കേസെടുത്തു

By Desk Reporter, Malabar News
state-women-commission_2020-Nov-16
Ajwa Travels

കോഴിക്കോട്: കോവിഡ് ചികില്‍സയില്‍ കഴിയുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തിൽ സംസ്‌ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് കൈമാറാൻ കോഴിക്കോട് റൂറൽ എസ് പിക്ക് നിദേശം നൽകി.

കോഴിക്കോട് മൊടക്കല്ലൂർ മലബാര്‍ മെഡിക്കല്‍ കോളജിൽ കോവിഡ് ചികില്‍സയില്‍ കഴിയുന്ന യുവതിയെ ആശുപതിയിലെ പര്‍ച്ചേസ് ഡിപ്പാര്‍ട്ട്മെന്റിലെ ജീവനക്കാരനായ അശ്വിൻ ആണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഞായറാഴ്‌ച രാത്രി പതിനൊന്നരയോടെ ഡോക്‌ടറെ കാണിക്കാനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി ആളൊഴിഞ്ഞ ഭാഗത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.

രജിസ്‌റ്ററില്‍ നിന്ന് പേരു വിവരങ്ങള്‍ക്കൊപ്പമുള്ള മൊബൈൽ നമ്പറിൽ വിളിച്ച് അനാവശ്യങ്ങൾ പറയുകയും വാട്‍സ് ആപ്പിൽ അശ്ളീല വാചകങ്ങൾ അയച്ചതായും യുവതി പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ ആശുപത്രി അധികൃതര്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും യുവതി കൂട്ടിച്ചേർത്തു. സംഭവത്തെ തുടർന്ന് അശ്വിനെ സസ്‍പെന്‍ഡ് ചെയ്‌തു.

കഴിഞ്ഞ വ്യാഴാഴ്‌ചയാണ്‌ യുവതിക്ക് കോവിഡ് സ്‌ഥിരീകരിക്കുന്നത്. തുടർന്ന് മലബാർ മെഡിക്കൽ കോളേജിൽ ചികിൽസ തേടുകയായിരുന്നു. യുവതിയുടെ മാതാപിതാക്കളും കോവിഡ് ബാധിച്ച് ഇതേ ആശുപത്രിയിൽ ചികിൽസയിലാണ്.

Malabar News:  കണ്ണൂര്‍ വിമാനത്താവളത്തില്‍ 35 ലക്ഷം വിലവരുന്ന സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE