ന്യൂഡെല്‍ഹി: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനാൽ കോവിഡ് വ്യാപനം കുറയ്ക്കാന്‍ സാധിച്ചുവെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ലോക്ക്ഡൗൺ സാഹചര്യത്തോട് ജനങ്ങള്‍ പൂർണമായും സഹകരിച്ചു എന്നും കെജ്രിവാള് പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് ഓക്സിജന്‍ കിടക്കകളുടെ എണ്ണത്തിൽ വര്‍ധനവ് വരുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഡെൽഹിയിൽ ഓക്സിജന്‍ കിടക്കകള്‍ക്കും ഐസിയുവിനും ക്ഷാമമില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് രണ്ടാം തരംഗം ഏറ്റവും കൂടുതല്‍ ബാധിച്ച സംസ്ഥാനങ്ങളിൽ ഒന്നായ ഡെല്‍ഹിയില്‍ ഏപ്രില്‍ 19 മുതലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് മൂന്ന് തവണ ലോക്ക്ഡൗൺ കാലാവധി നീട്ടുകയും ചെയ്തിരുന്നു.
Read also: കേരളത്തിലെ കോവിഡ് വ്യാപനത്തിന് കോൺഗ്രസ് റാലികൾ കാരണമായി; സോണിയക്ക് മറുപടിയുമായി നഡ്ഡ






































