ഇന്ത്യയുടെ ഊർജമേഖല സുരക്ഷിതം, ഇന്ധന പ്രതിസന്ധിയില്ല; പെട്രോളിയം മന്ത്രി

ഇന്ധനക്ഷാമം നിലവിലില്ലെന്നും ഇന്ധനം ശേഖരിക്കാനുള്ള എല്ലാ നടപടിയും ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി ലോക്‌സഭയിൽ വ്യക്‌തമാക്കി.

By Senior Reporter, Malabar News
hardeep-singh-puri
Ajwa Travels

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും, ഊർജ മേഖല സുരക്ഷിതമാണെന്നും ആവർത്തിച്ച് പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഇന്ധനക്ഷാമം നിലവിലില്ലെന്നും ഇന്ധനം ശേഖരിക്കാനുള്ള എല്ലാ നടപടിയും ഇന്ത്യ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ലോക്‌സഭയിൽ വ്യക്‌തമാക്കി. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയൻ ഊർജ പ്രതിസന്ധി ലോക്‌സഭയിൽ ഉന്നയിച്ചത്.

”ആധുനിക ഊർജ ചരിത്രത്തിൽ ഇത്തരത്തിലൊരു ഘട്ടം ലോകം ഇതുവരെയും നേരിട്ടിട്ടില്ല. ഇന്ത്യയുടെ അസംസ്‌കൃത എണ്ണ വിതരണ നില സുരക്ഷിതമാണ്. ഹോർമുസ് വഴി എത്തിച്ചിരുന്നതിനേക്കാൾ കൂടുതൽ എണ്ണ നിലവിൽ ശേഖരിച്ചിട്ടുണ്ട്.

പ്രതിസന്ധിക്ക് 45% ക്രൂഡ് ഓയിൽ ഹോർമുസ് വഴിയായിരുന്നു ഇറക്കുമതി ചെയ്‌തത്‌. പെട്രോൾ, ഡീസൽ, മണ്ണെണ്ണ തുടങ്ങിയവയ്‌ക്കൊന്നും യാതൊരു പ്രതിസന്ധിയും നിലവിലില്ല. പെട്രോൾ, ഡീസൽ, വിമാന ഇന്ധനം എന്നിവയുടെ ലഭ്യത പൂർണമായും ഉറപ്പാക്കും”- ഹർദീപ് സിങ് പുരി പറഞ്ഞു.

എൽപിജി പ്രതിസന്ധി ഒരു തുടക്കം മാത്രമാണെന്നും വലിയ പ്രശ്‌നങ്ങൾ ഇനിയും ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി സഭയിൽ പറഞ്ഞു. പശ്‌ചിമേഷ്യൻ യുദ്ധം ഇന്ത്യയിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കും. ഹോർമുസ് അടച്ചു. ഇത് നമുക്ക് വലിയൊരു പ്രതിസന്ധിയുണ്ടാക്കും. കാരണം നമുക്ക് ആവശ്യമായ എണ്ണയുടെ വലിയൊരു ഭാഗവും ഹോർമുസ് വഴിയാണ് വരുന്നത്.

കച്ചവടക്കാരെ പാചകവാതക പ്രതിസന്ധി വളരെയധികം ബാധിച്ചു. ഊർജ സുരക്ഷയാണ് എല്ലാ രാജ്യങ്ങളുടെയും അടിസ്‌ഥാനം. എവിടെ നിന്ന് ഗ്യാസ് വാങ്ങണം, എവിടെ നിന്ന് എണ്ണ വാങ്ങണം എന്നത് യുഎസ് തീരുമാനിക്കുന്നത് എന്തിനെന്നും രാഹുൽ ഗാന്ധി ചോദിച്ചു.

Most Read| ‘ജെൻ സീ’കളുടെ പ്രിയ പാനീയം; ബബിൾ ടീ കുടിക്കുന്നവർ ശ്രദ്ധിക്കുക!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE