മലപ്പുറം: മഅ്‌ദിന്‍ അക്കാദമിക്ക് കീഴില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ഫിഖ്ഹ് കോണ്‍ഫറന്‍സ് സമാപിച്ചു. റമളാനിന് മുന്നോടിയായി ശ്രദ്ധിക്കേണ്ട കര്‍മശാസ്‌ത്ര വിഷയങ്ങളെ അധികരിച്ചാണ് പണ്ഡിത കോണ്‍ഫറന്‍സ് സംഘടിപ്പിച്ചത്.
മഅ്‌ദിന്‍ അക്കാദമി ചെയര്‍മാനും കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന ജനറല്‍ സെക്രട്ടറിയുമായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പരിപാടിയുടെ ഉൽഘാടനം നിർവഹിച്ചു. കോവിഡ് പ്രതിസന്ധിയും മറ്റും കാരണമായി അതാത് മഹല്ലുകളില്‍ കഷ്‌ടത അനുഭവിക്കുന്നവരെ പ്രത്യേകം കണ്ടെത്തി സഹായ സഹകരണങ്ങള്‍ എത്തിക്കുന്നതിന് ഖത്വീബുമാര്‍ മുൻകൈ എടുക്കാൻ ഇദ്ദേഹം ആവശ്യപ്പെട്ടു.
ജോലി നഷ്‌ടപ്പെട്ട് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് സാന്ത്വന പദ്ധതികള്‍ രൂപപ്പെടുത്തണമെന്നും ലഹരിയടക്കമുള്ള സാമൂഹിക വിപത്തുകളെ ഇല്ലായ്‌മ ചെയ്യാന്‍ മഹല്ല് തല കൂട്ടായ്‌മകൾ ഉണ്ടാക്കണമെന്നും ഇദ്ദേഹം പണ്ഡിത സദസിനോട് ഉണർത്തിച്ചു.
സമസ്‌ത ജില്ലാസെക്രട്ടറി ഇബ്‌റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. സമസ്‌ത കേന്ദ്ര മുശാവറ മെമ്പര്‍ ചെറുശ്ശോല അബ്‌ദുൽ ജലീല്‍ സഖാഫി വിഷയവാതരണം നടത്തി. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, ഏലംകുളം അബ്‌ദുറഷീദ് സഖാഫി, പികെഎം സഖ്‌ഫി ഇരിങ്ങല്ലൂര്‍, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബ്‌ദുറഊഫ് ഫാളിലി കരിങ്കപ്പാറ, ദുല്‍ഫുഖാര്‍ അലി സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

Most Read: ചികിൽസാ പിഴവ്; ആരോപണ വിധേയയായ ഡോക്‌ടർ ജീവനൊടുക്കി








































