കൊല്ലം: മക്കയിൽ മലയാളി നഴ്‌സ് ആത്‍മഹത്യ ചെയ്‌തത് സ്‌ത്രീധന പീഡനം മൂലമാണെന്ന് കുടുംബം. കഴിഞ്ഞ ദിവസമാണ് കൊല്ലം അഞ്ചൽ സ്വദേശിനി മുഹ്‌സിനയെ സൗദി അറേബ്യയിലെ താമസ സ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിനെ വീഡിയോ കോൾ ചെയ്‌ത് കൊണ്ടാണ് യുവതി ആത്‍മഹത്യ ചെയ്‌തതെന്നാണ് മുഹ്‌സിനയുടെ കുടുംബത്തിന്റെ ആരോപണം.
മുഹ്‌സിനയുടെ ഭർത്താവ് സമീർ റിയാദിലാണ്. ഇവർക്ക് മൂന്ന് വയസുള്ള ഒരു കുട്ടിയുണ്ട്. വിവരമറിഞ്ഞ് സമീർ മക്കയിൽ എത്തിയിരുന്നു. സംഭവത്തിൽ ഭർത്താവ് സമീറിനെതിരെ മുഹ്‌സിനയുടെ കുടുംബം പുനലൂർ ഡിവൈഎസ്‌പിക്ക് പരാതി നൽകിയിട്ടുണ്ട്.
Also Read: മര്‍ദ്ദിച്ചതിന് പോലീസില്‍ പരാതി നല്‍കി; ഭര്‍ത്താവ് ഭാര്യയെ കോടാലി കൊണ്ട് വെട്ടി







































