കാസർഗോഡ്: മഞ്ചേശ്വരത്ത് യുവാവിന് വെടിയേറ്റു. മഞ്ചേശ്വരം സ്വദേശി സവാദിനാണ് വെടിയേറ്റത്. സമീപത്തെ കാടുമൂടിക്കിടക്കുന്ന പ്രദേശത്ത് നിന്ന് പതിവില്ലാതെ വെളിച്ചം കണ്ടതോടെ സുഹൃത്തുക്കളുമായി തിരച്ചിൽ നടത്തുന്നതിനിടെ വെടിയേൽക്കുകയായിരുന്നു.
സവാദ് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവം നടന്നതിന് മൂന്നുകിലോമീറ്റർ അപ്പുറം കർണാടക അതിർത്തിയായതിനാൽ പ്രതികൾ അങ്ങോട്ട് കടന്നിരിക്കാമെന്നാണ് സൂചന. പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി.
Most Read| പണമിട്ടാൽ പാൽ തരുന്ന എടിഎം! ഇത് മൂന്നാർ സ്‌റ്റൈൽ, അൽഭുതമെന്ന് സ്‌കോട്ടിഷ് സഞ്ചാരി