മലപ്പുറം: നേതൃഗുണങ്ങളുടെ പാരമ്പര്യ രീതിയെ പരിചയപ്പെടുത്തുന്ന സുന്നി യുവജന സംഘം ‘മഷ്ഖ് അസംബ്ളി’ മണ്ഡലങ്ങളില്‍ ആരംഭിച്ചു. പ്രാസ്ഥാനിക രംഗത്ത് നേതൃത്വം നല്‍കുന്നവരെ മാത്രം സംഘടിപ്പിച്ച് നടത്തുന്ന അസംബ്ളിയില്‍ ആദര്‍ശ പ്രാസ്ഥാനിക രംഗത്തെ ആത്മീയതയാണ് ചര്‍ച്ചാ വിഷയങ്ങള്‍.
പൈതൃകവും പാരമ്പര്യവും പ്രയോഗവല്‍ക്കരിക്കുന്ന പദ്ധതികളുടെ ആമുഖമാണ് മഷ്ഖ് അസംബ്ളി. ജില്ലാതല ഉല്‍ഘാടനം മലപ്പുറം മേല്‍മുറിയില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സയ്യിദ് കോയഞ്ഞി കോയ തങ്ങള്‍ അദ്ധ്യക്ഷനായി. ജില്ലാ ജനറല്‍ സെക്രട്ടറി സലീം എടക്കര മുഖ്യ പ്രഭാഷണം നടത്തി.
അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ശാഹുല്‍ ഹമീദ് മാസ്റ്റർ, ഹസന് സഖാഫി പൂക്കോട്ടൂര്‍, കെപി മുഹമ്മദ് മുസ്ലിയാർ, ശംസുദ്ധീന്‍ ഒഴുകൂര്‍ എന്നിവരാണ് ക്ളാസുകള്‍ക്ക് നേതൃത്വം നല്‍കിയത്. അമീര്‍ ആനക്കയം മുഹമ്മദലി മുസ്ലിയാർ ആമുഖ പ്രസംഗം നടത്തി. മച്ചിങ്ങല്‍ അബ്ദുറഹ്മാന് ഹാജി പതാക ഉയര്‍ത്തി. ഇപി അഹ്മദ് കുട്ടി മുസ്ലിയാര്, സിഎ അസീസ് മൗലവി പുല്‍പ്പറ്റ, പികെ ലത്തീഫ് ഫൈസി മേല്‍മുറി, കെടി ഹുസൈന് കുട്ടി മൗലവി, സിടി ഹംസ ഒഴുകൂര്‍, ശിഹാബുദ്ധീന്‍ ഫൈസി പ്രസംഗിച്ചു. അബ്ദുൽ അസീസ് ദാരിമി മുതിരിപ്പറമ്പ് സ്വാഗതവും അബ്ദുറസാഖ് മച്ചിങ്ങല്‍ നന്ദിയും പറഞ്ഞു.
Kerala News: കോൺഗ്രസിന്റെ വെൽഫെയർ പാർട്ടി സഖ്യം; എതിർത്ത പ്രവർത്തകരെ പുറത്താക്കി







































