കണ്ണൂര്‍: ജ്വല്ലറി തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മുസ്‌ലിം ലീഗ് എംഎല്‍എ എംസി കമറുദ്ദീനെ കാസര്‍കോട് ജില്ലാ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റി. കാസര്‍കോട് ജില്ലാ ജയിലില്‍ കോവിഡ് വ്യാപന സാധ്യത നിലനില്‍ക്കുന്നതിനാല്‍ ഇന്ന് രാവിലെയാണ് കണ്ണൂരിലേക്ക് മാറ്റിയത്.
ഇസിജിയില്‍ വ്യത്യാസം കണ്ടതിനെ തുടര്‍ന്ന് 5 ദിവസം പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിൽസയില്‍ കഴിഞ്ഞിരുന്ന കമറുദ്ദീനെ കഴിഞ്ഞ ദിവസം രാത്രിയാണ് കാഞ്ഞങ്ങാട് ജില്ലാ ജയിലില്‍ എത്തിച്ചത്.
ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ നിക്ഷേപിച്ച സ്വര്‍ണവും പണവും തിരികെ നല്‍കാതെ വഞ്ചിച്ചുവെന്ന പരാതിയില്‍ നവംബര്‍ ഏഴിനാണ് പ്രത്യേക അന്വേഷണസംഘം മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെ അറസ്‌റ്റ് ചെയ്‌തത്.
2007ല്‍ രജിസ്‌റ്റര്‍ ചെയ്‌ത സ്‌ഥാപനം ഓഹരിയായല്ല പണം കൈപ്പറ്റിയതെന്നും നിക്ഷേപിക്കുന്ന പണത്തിന് ഓരോ മാസവും നിശ്‌ചിത തുക ലാഭ വിഹിതമായി നല്‍കാമെന്ന കരാര്‍ പ്രകാരമാണ് പണം സ്വീകരിച്ചതെന്നുമാണ് ഫാഷന്‍ ഗോള്‍ഡിനെതിരായ പ്രധാന ആക്ഷേപം. തട്ടിപ്പിന്റെ മുഖ്യസൂത്രധാരൻ കമറുദ്ദീനാണെന്നാണ് സർക്കാർ നിലപാട്.
Read also: കിഫ്‌ബി വിവാദം; സിഎജി റിപ്പോർട്ട് ആരും വായിച്ചിട്ടില്ലെന്ന് ചെന്നിത്തല