കിഫ്‌ബി വിവാദം; സിഎജി റിപ്പോർട്ട് ആരും വായിച്ചിട്ടില്ലെന്ന് ചെന്നിത്തല

By Staff Reporter, Malabar News
Ramesh-Chennithala-malabarnews
Ajwa Travels

തിരുവനന്തപുരം: കിഫ്‌ബി വിവാദത്തിൽ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾക്ക് പ്രതിപക്ഷ നേതാവിന്റെ മറുപടി. കിഫ്ബിയുമായി ബന്ധപ്പെട്ട സിഎജി റിപ്പോർട്ട് ഇതുവരെ ആരും വായിച്ചിട്ടില്ല. മുഖ്യമന്ത്രി കിഫ്ബിയുമായി ബന്ധപ്പെട്ട വിഷയത്തിൽ ധനമന്ത്രിയെ ന്യായീകരിച്ചത് തെറ്റായിപ്പോയി. പ്രതിപക്ഷ നേതാവ് പറഞ്ഞു. ജനങ്ങളാണ് സർക്കാരിനെ അട്ടിമറിക്കാൻ പോവുന്നതെന്നും ചെന്നിത്തല മുന്നറിയിപ്പ് നൽകി.

‘ആര് സർക്കാരിനെ അട്ടിമറിക്കും എന്നാണ് മുഖ്യമന്ത്രി പറയുന്നത്. ജനങ്ങളാണ് സർക്കാരിനെ അട്ടിമറിക്കാൻ പോകുന്നത്. വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിലും നിയസഭാ തിരഞ്ഞെടുപ്പിലും ജനങ്ങൾ സർക്കാരിനെ അട്ടിമറിക്കും’ ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.

കേരളത്തിന്റെ വികസനം തകർക്കാനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണ് കിഫ്ബിക്കെതിരെ ഇപ്പോൾ നടക്കുന്ന നീക്കങ്ങളെന്ന് മുഖ്യമന്ത്രി ഇന്നലെ പറഞ്ഞിരുന്നു. കിഫ്‌ബി വിവാദങ്ങളിൽ മുഖ്യമന്തി ധനകാര്യ മന്ത്രിയെ ന്യായീകരിക്കുകയും ചെയ്‌തു. വിവാദങ്ങൾ ഉയർത്തി കിഫ്ബിയെ നശിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Read Also: സ്വർണക്കടത്ത് കേസ്; നാല് പ്രതികൾ കരുതൽ തടങ്കലിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE