തിരുവനന്തപുരം: കിഫ്‌ബി പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ കേന്ദ്ര സർക്കാർ നിഷേധാൽമക നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. കിഫ്‌ബി മികച്ച വിശ്വാസ്യതയിലാണ് നിലനിൽക്കുന്നത്. എന്നാൽ, സർക്കാരിന്റെ പൊതുവായ പ്രവർത്തനത്തിന് കേന്ദ്രത്തിന്റെ സമീപനം തടസമായി വരുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.
‘കിഫ്‌ബി പദ്ധതികൾ സംബന്ധിച്ച് ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. കിഫ്‌ബി മുഖേന എടുക്കുന്ന വായ്‌പ സർക്കാരിന്റെ കടമെടുപ്പായി കണക്കാക്കണമെന്നാണ് കേന്ദ്രം പറയുന്നത്. എന്നാൽ, നാഷണൽ ഹൈവേ അതോറിറ്റി എടുത്തിട്ടുള്ള വായ്‌പ കേന്ദ്ര സർക്കാരിന്റെ വായ്‌പയായി കണക്കാക്കുന്നില്ല. അത്തരം ഏജൻസികൾ പദ്ധതികൾക്ക് വേണ്ടി എടുക്കുന്ന വായ്‌പകൾ കേന്ദ്ര സർക്കാരിന്റെ വായ്‌പയായി കണക്കാക്കുന്നില്ല’- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
അവിടെ അങ്ങനെയാകാം. എന്നാൽ, ഇവിടെ വരുമ്പോൾ കിഫ്‌ബി എടുക്കുന്ന വായ്‌പ സംസ്‌ഥാന സർക്കാറിന്റെ വായ്‌പയായി കണക്കാക്കുമെന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത്. ഇത് പക്ഷപാതപരമായ നിലപാടാണ്. നമ്മുടെ സംസ്‌ഥാനത്തോടുള്ള അങ്ങേയറ്റത്തെ അതിക്രൂരമായ അവഗണനയുടെ ഭാഗം കൂടിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
Most Read| വധശ്രമ പരാതി; തോമസ് കെ തോമസ് എംഎൽഎക്കെതിരെ നടപടിക്ക് എൻസിപി