ടെഹ്റാൻ: ഇറാനെതിരെയുള്ള ആക്രമണം രണ്ടാം ആഴ്ചയിലേക്ക് കടന്നിരിക്കെ, അമേരിക്കൻ സൈനികരെ പിടികൂടിയെന്ന അവകാശവാദവുമായി ഇറാൻ. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജാനിയാണ് ഇക്കാര്യം പറഞ്ഞത്.
അന്തരിച്ച പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ വിശ്വസ്തരിൽ ഒരാൾ കൂടിയാണ് ലാറിജാനി. പിടികൂടിയ സൈനികരെ ജയിലുകളിൽ പാർപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, യുഎസ് സെൻട്രൽ കമാൻഡ് ഈ അവകാശവാദം നിരാകരിച്ചു. ഇതുവരെ ഒരു യുഎസ് സൈനികനേയും തടവിലാക്കിയിട്ടില്ലെന്നും അവരുടെ നുണകളിലൊന്നാണ് അതെന്നുമാണ് അവരുടെ നിലപാട്.
അതേസമയം, ഗൾഫ് രാജ്യങ്ങൾക്ക് നേരെ ഇറാൻ ആക്രമണം തുടരുകയാണ്. യുദ്ധം രണ്ടാം ആഴ്ചയിലേക്ക് കടന്നു. ഇറാന്റെ ആക്രമണത്തിൽ ദുബായിൽ ഒരാൾ കൊല്ലപ്പെട്ടു. ഡ്രോൺ അവശിഷ്ടം വാഹനത്തിൽ പതിച്ചാണ് പാക്കിസ്ഥാൻ സ്വദേശി കൊല്ലപ്പെട്ടത്. ദുബായിയിലെ അൽ ബർഷയിലാണ് സംഭവം. ഇതോടെ ഇറാന്റെ ആക്രമണത്തിൽ യുഎഇയിൽ മരിച്ചവരുടെ എണ്ണം നാലായി.
Most Read| രാജ്യത്ത് ഇന്ധനവില വർധനവ് തൽക്കാലം ആലോചനയിലില്ല; കേന്ദ്ര സർക്കാർ








































