ബമാകോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ വീണ്ടും പട്ടാള അട്ടിമറിയെന്ന് സംശയം. പ്രസിഡണ്ട്, പ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നിവരെ സൈന്യം അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഓഗസ്റ്റിൽ പ്രസിഡണ്ട് ഇബ്രാഹിം ബൂബക്കർ കീറ്റയെ സമാനമായി സൈന്യം അറസ്റ്റ് ചെയ്തിരുന്നു.
പ്രസിഡണ്ട് ബാഹ് എൻഡാവ്, പ്രധാനമന്ത്രി മുക്താർ ഔൻ, പ്രതിരോധ മന്ത്രി സുലൈമാൻ ദുകോർ എന്നിവരെ തലസ്ഥാന നഗരമായ ബമാക്കോയ്‌ക്ക് സമീപം കാറ്റിയിലെ സൈനിക താവളത്തിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം സർക്കാർ നടത്തിയ പുനസംഘടനയിൽ, പട്ടാള അട്ടിമറിയിൽ പങ്കാളികളായ രണ്ട് സൈനിക പ്രമുഖർക്ക് സ്ഥാനം നഷ്ടമായിരുന്നു. ഇതിന് പിന്നാലെയാണ് സൈന്യത്തിന്റെ ഇടപെടൽ.
രാഷ്‌ട്രീയ അസ്ഥിരതയും സൈനികർക്കിടയിലെ പോരും മൂലം രാജ്യത്ത് ജനജീവിതം കടുത്ത പ്രതിസന്ധിയിലാണ്. വിദേശ ഇടപെടലുകൾ ഒന്നും ഇതുവരെ ഫലം ചെയ്തിട്ടില്ല. ഐഎസ്, അല്‍ഖ്വയ്‌ദ പോലുള്ള ഭീകര സംഘടനകൾ രാജ്യത്തിന്റെ ഒരു ഭാഗം നിയന്ത്രണത്തിലാക്കിയതും ഭീഷണിയാണ്.
Kerala News: കേന്ദ്രഫണ്ട് നിലച്ചു; തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് താളംതെറ്റുന്നു






































