കൊച്ചി: മുൻ മിസ് കേരള ജേതാക്കൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ കാറിനെ പിന്തുടര്‍ന്ന ഓഡി കാര്‍ ഡ്രൈവര്‍ സൈജു തങ്കച്ചന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഹരജിയില്‍ കഴിഞ്ഞ ദിവസം കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു.
മോഡലുകള്‍ സഞ്ചരിച്ച കാറിനെ താന്‍ പിന്തുടർന്നിട്ടില്ലെന്നും മാദ്ധ്യമ വാര്‍ത്തകളുടെ അടിസ്‌ഥാനത്തില്‍ തന്നെ അറസ്‌റ്റ് ചെയ്യാന്‍ ശ്രമമുണ്ടെന്നുമാണ് ജാമ്യഹരജിയിൽ സൈജു പറയുന്നത്. ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ വെച്ചാണ് കാറില്‍ സഞ്ചരിച്ചവരെ ആദ്യം കാണുന്നത്. എന്നാല്‍ അമിതമായി മദ്യപിച്ചെന്ന് തോന്നിയതിനാല്‍ കാര്‍ ഓടിക്കരുതെന്ന് സദുദ്ദേശത്തോടെ ഉപദേശിക്കുകയാണ് ചെയ്‌തത്.
കാക്കനാട്ടെ ഫ്ളാറ്റിലേക്കുള്ള യാത്രക്കിടെ കുണ്ടന്നൂരില്‍ വെച്ച് കാര്‍ നിര്‍ത്തി വീണ്ടും വാഹനം ഓടിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതുകേള്‍ക്കാതെ അമിത വേഗതയില്‍ കാറോടിച്ചു പോകുകയും അപകടത്തില്‍ പെടുകയുമായിരുന്നു. താന്‍ കാറിനെ ചേസ് ചെയ്‌തെന്ന അബ്‌ദുൾ റഹ്‌മാന്റെ മൊഴി കളവാണെന്നും സൈജു തങ്കച്ചന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ ചൂണ്ടിക്കാട്ടുന്നു.
Most Read: ഭീമൻ ജലസംഭരണിയിൽ വിള്ളൽ; ആന്ധ്രയിൽ 18 ഗ്രാമങ്ങൾ ഒഴിപ്പിച്ചു







































