ന്യൂഡെൽഹി: വെടിയേറ്റ് മരിച്ച ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഉറ്റ സുഹൃത്തിനെ നഷ്ടമായെന്നും, ആബെയുടെ മരണത്തിൽ അതീവ ദുഃഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു. കൂടാതെ ആബെയുടെ മരണത്തെ തുടർന്ന് നാളെ രാജ്യത്ത് ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
മികച്ച രാജ്യതന്ത്രജ്ഞനും ഭരണകര്‍ത്താവുമായിരുന്ന ആബെ, ലോകത്തെ മികച്ചൊരിടമാക്കാന്‍ ജീവിതം തന്നെ ഉഴിഞ്ഞുവെച്ച ആളായിരുന്നു എന്നും മോദി ട്വീറ്റ് ചെയ്തു.
പൊതുപരിപാടിക്കിടെ പ്രസംഗിക്കുമ്പോൾ പിന്നിലൂടെ എത്തിയ ആളാണ് ആബെയെ വെടിവച്ചത്. തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ച ഷിൻസോ ആബെയുടെ മരണം ഏഴ് മണിക്കൂറിന് ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. വെടിവെച്ച നാല്‍പ്പതുകാരനായ അക്രമി നിലവിൽ പിടിയിലായി. എന്നാൽ കൊലപാതക കാരണം വ്യക്തമല്ല.
Read also: ദേഹാസ്വാസ്ഥ്യം; നടൻ ചിയാൻ വിക്രമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു