മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ ഒഎൻജിസി ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ മലയാളിയും. കൽപ്പറ്റ പള്ളിക്കുന്നം എച്ചോത്ത് സ്വദേശി ജോമിഷ് ജോസഫ് (35) ആണ് മരിച്ചത്. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഒഎൻജിസിക്കായി പ്രവർത്തിക്കുന്ന പി 305 ബാർജാണ് അപകടത്തിൽ പെട്ടത്. 263 പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. 186 പേരെ ഇതുവരെ രക്ഷപെടുത്തി. 37 മൃതദേഹങ്ങളും കണ്ടെത്തിയിട്ടുണ്ട്.
തിങ്കളാഴ്‌ചയാണ് മുംബൈയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയായി ഒഎൻജിസി ബാർജ് മുങ്ങിയത്. മറ്റൊരു ബാർജായ ഗാൽ കൺസ്ട്രക്‌ടറിലെ 137 പേരെയും കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.
Read also: മുംബൈ ബാർജ് അപകടം; 37 മൃതദേഹങ്ങൾ കണ്ടെടുത്തു, തിരച്ചിൽ തുടരുന്നു







































