മുംബൈ ബാർജ് അപകടം; മരിച്ചവരിൽ മലയാളിയും

By Syndicated , Malabar News
INS-Kochi

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ ഒഎൻജിസി ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കൂട്ടത്തിൽ മലയാളിയും. കൽപ്പറ്റ പള്ളിക്കുന്നം എച്ചോത്ത് സ്വദേശി ജോമിഷ്​ ജോസഫ് ​(35) ആണ്​ മരിച്ചത്​. ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്​. ഒഎൻജിസിക്കായി പ്രവർത്തിക്കുന്ന പി 305 ബാർജാണ് അപകടത്തിൽ പെട്ടത്. 263 പേരാണ് ബാർജിൽ ഉണ്ടായിരുന്നത്. 186 പേരെ ഇതുവരെ രക്ഷപെടുത്തി. 37 മൃതദേഹങ്ങളും​ കണ്ടെത്തിയിട്ടുണ്ട്​.

തിങ്കളാഴ്‌ചയാണ് മുംബൈയിൽ നിന്ന് 35 നോട്ടിക്കൽ മൈൽ അകലെയായി ഒഎൻജിസി ബാർജ് മുങ്ങിയത്. മറ്റൊരു ബാർജായ ഗാൽ കൺസ്ട്രക്‌ടറിലെ 137 പേരെയും കഴിഞ്ഞ ദിവസം രക്ഷപ്പെടുത്തിയിരുന്നു.

Read also: മുംബൈ ബാർജ് അപകടം; 37 മൃതദേഹങ്ങൾ കണ്ടെടുത്തു, തിരച്ചിൽ തുടരുന്നു

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE