മുംബൈ ബാർജ് അപകടം; മൂന്ന് ഉദ്യോഗസ്‌ഥർക്ക്‌ സസ്‍പെൻഷൻ

By Syndicated , Malabar News
mumbai barge accident
Ajwa Travels

മുംബൈ: ടൗട്ടെ ചുഴലിക്കാറ്റില്‍ ബാര്‍ജ് മുങ്ങിയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് മൂന്ന് എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍മാരെ ഒഎന്‍ജിസി സസ്‍പെന്‍ഡ് ചെയ്‌തു. എണ്ണ ഖനനം, സുരക്ഷ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന എക്‌സിക്യൂട്ടിവ് ഡയറക്‌ടര്‍മാരെയാണ് പെട്രോളിയം മന്ത്രാലയം നിയോഗിച്ച അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ സസ്‍പെന്‍ഡ് ചെയ്‌തത്.

ടൗട്ടെ ചുഴലിക്കാറ്റ് മുന്നറിയിപ്പുമായി ബന്ധപ്പെട്ട് പി 305 ബാര്‍ജിന്റെ ക്യാപ്റ്റന്‍ ഒഎന്‍ജിസി അധികൃതര്‍ക്ക് അയച്ച ഇമെയില്‍ അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. ചുഴലിക്കാറ്റ് സംബന്ധിച്ച തുടര്‍ നിര്‍ദേശവും സുരക്ഷാ നടപടികളും ഇമെയിലില്‍ ക്യാപ്റ്റന്‍ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, സസ്‍പെന്‍ഷനെതിരെ ഒഎന്‍ജിസി ഉദ്യോഗസ്‌ഥരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ടെക്‌നിക്കല്‍ ഓഫിസേഴ്സ് രംഗത്തുവന്നു. ഒഎന്‍ജിസിയുടെ കാലാവസ്‌ഥ നിര്‍ദേശം പാലിച്ച് സംഭവ സ്‌ഥലത്ത് ഉണ്ടായിരുന്ന മറ്റ് ബാര്‍ജുകള്‍ തിരിച്ചുവന്നപ്പോള്‍ അഫ്‌കോണ്‍സ് കമ്പനിയുടെ മൂന്നു ബാര്‍ജുകൾ കടലിൽ തുടരുകയായിരുന്നു. അതിനാൽ ഉദ്യോഗസ്‌ഥര്‍ക്ക് എതിരായ നടപടി പിന്‍വലിച്ച് അഫ്‌കോണ്‍സ് കമ്പനിക്കെതിരെ അന്വേഷണം വേണമെന്ന് അസോസിയേഷൻ ആവശ്യപ്പെട്ടു.

Read also: നിയമസഭാ തിരഞ്ഞെടുപ്പ്; ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച്​ ജെപി നഡ്ഡ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE