നിയമസഭാ തിരഞ്ഞെടുപ്പ്; ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച്​ ജെപി നഡ്ഡ

By Syndicated , Malabar News
jp nadda
Ajwa Travels

ന്യൂഡെൽഹി: വിവിധ സംസ്‌ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ പാർട്ടി ദേശീയ ജനറൽ സെക്രട്ടറിമാരുടെ യോഗം വിളിച്ച് ബിജെപി പ്രസിഡണ്ട്​ ജെപി നഡ്ഡ. കോവിഡ്​ രണ്ടാം തരംഗം രാജ്യത്ത്​ വ്യാപകമായതിന്​ ശേഷം പാർട്ടി ഇതാദ്യമായാണ്​ ഇത്തരത്തിലൊരു യോഗം വിളിക്കുന്നത്​.

വിവിധ സംസ്‌ഥാനങ്ങളിൽ അടുത്ത വർഷം നടക്കുന്ന നിയമസഭാ തിര​ഞ്ഞെടുപ്പിനൊപ്പം കേന്ദ്ര സർക്കാറിന്റെ കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്തും. ഈ മാസം അഞ്ച്​ ആറ്​ തീയതികളിലാണ്​ യോഗം നടക്കുന്നത്​.

പഞ്ചാബ്​, ഉത്തർ പ്രദേശ്​, ഉത്തരാഖണ്ഡ്​, ഗോവ, മണിപ്പൂർ എന്നീ സംസ്‌ഥാനങ്ങളിലാണ് അടുത്ത വർഷം ആദ്യം​ തിരഞ്ഞെടുപ്പ്​ നടക്കുന്നത്. 2022 അവസാനത്തോടെ ഹിമാചൽ പ്രദേശിലും ഗുജറാത്തിലും തിരഞ്ഞെടുപ്പുണ്ട്. ബിജെപി അധികാരത്തിലുള്ള സംസ്‌ഥാനങ്ങളിലെ കോവിഡ്​ പ്രതിരോധത്തിൽ വീഴ്‌ചയുണ്ടെന്ന വാർത്തകൾ പുറത്ത് വന്ന സാഹചര്യത്തിൽ ഇക്കാര്യവും യോഗത്തിൽ ചർച്ചയാകും​.

Read also: തുടര്‍ച്ചയായ പെട്രോള്‍, ഡീസല്‍ വിലവര്‍ധനവ്; ആശങ്കയറിയിച്ച് ആർബിഐ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE