കോഴിക്കോട്: ജില്ലയിലെ നാദാപുരം വാണിമേലിൽ കൊലക്കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഭൂമിവാതുക്കൽ സ്വദേശി കക്കൂട്ടത്തിൽ റഷീദ്(47) ആണ് മരിച്ചത്. ഭൂമിവാതുക്കൽ എംഎൽപി സ്‌കൂൾ പറമ്പിലെ മരത്തിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ പ്രദേശവാസികളാണ് മൃതദേഹം കണ്ടത്.
തുടർന്ന് വളയം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. 2018ൽ ഭൂമിവാതുക്കൽ സ്വദേശി താഴേക്കണ്ടി സിറാജിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റഷീദ്. ജാമ്യത്തിലിറങ്ങിയ ശേഷം ഭൂമിവാതുക്കൽ ടൗണിൽ തട്ടുകട നടത്തുകയായിരുന്നു. വളയം പോലീസ് സ്‌ഥലത്തെത്തി ഇൻക്വസ്‌റ്റ് നടപടികൾ സ്വീകരിക്കും. മരണത്തിന് പിന്നിലെ കാരണം വ്യക്‌തമല്ല.
Most Read: ‘ദി കേരള സ്‌റ്റോറി’; എന്ത് നടപടി സ്വീകരിക്കാം? നിയമോപദേശം തേടി സർക്കാർ






































