തിരുവനന്തപുരം: ഞായറാഴ്‌ച അന്തരിച്ച കവി അനിൽ പനച്ചൂരാന്റെ മരണത്തിൽ അസ്വാഭാവികത ഇല്ലെന്ന് പോസ്‌റ്റ്‌മോർട്ട റിപ്പോർട്ടിൽ പ്രാഥമിക നിഗമനം. മരണകാരണം ഹൃദയാഘാതമെന്നും പോസ്‌റ്റ്‌മോർട്ട റിപ്പോർട്ടിൽ നിഗമനമുണ്ട്. റിപ്പോർട്ടിലെ കണ്ടെത്തലുകൾ ഡോക്‌ടർമാർ അന്വേഷണ സംഘത്തെ അറിയിച്ചു. പോസ്‌റ്റ്‌മോർട്ട നടപടികൾ പൂർത്തിയാക്കിയ ശേഷം വിട്ടുനൽകിയ മൃതദേഹം കായംകുളത്തേക്ക് കൊണ്ടുപോയി.
മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് അനിലിന്റെ കുടുംബവും ബന്ധുക്കളും നേരത്തെ സംശയം പ്രകടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ കായംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.
ഉച്ചക്ക് പന്ത്രണ്ടരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇൻക്വസ്‌റ്റ് പൂർത്തിയാക്കിയപ്പോഴും അസ്വാഭാവിക മരണത്തിന്റെ സൂചനകളൊന്നും ലഭിച്ചിരുന്നില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് പോസ്‌റ്റ്‌മോർട്ടം നടത്തിയത്.
Read also: പന്തീരാങ്കാവ് യുഎപിഎ കേസ്; താഹയുടെ ജാമ്യം റദ്ദാക്കി, ഉടന്‍ കീഴടങ്ങണം






































