അനില്‍ പനച്ചൂരാന് വിട; സംസ്‌കാരം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്നു

By News Desk, Malabar News
anil-panachooran
അനിൽ പനച്ചൂരാൻ
Ajwa Travels

ആലപ്പുഴ: അന്തരിച്ച കവി അനില്‍ പനച്ചൂരാന്റെ സംസ്‌കാരച്ചടങ്ങുകള്‍ നടന്നു. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് കായംകുളത്തെ വീട്ടുവളപ്പിലാണ് ചടങ്ങുകള്‍ നടന്നത്. പോസ്‌റ്റ് മോര്‍ട്ടത്തിനു ശേഷം വൈകിട്ട് 6.45ഓടെയാണ് മൃതദേഹം കായംകുളം ഗോവിന്ദമുട്ടത്തെ പനച്ചൂര്‍ വീട്ടിലെത്തിച്ചത്.

അന്തിമോപചാരം അര്‍പ്പിക്കലോ മറ്റ് മരണാനന്തര ചടങ്ങുകളോ വീട്ടില്‍ ഉണ്ടായിരുന്നില്ല. കോടി പുതപ്പിക്കല്‍ മാത്രമാണ് നടന്നത്. അനിലിന്റെ പിതൃസഹോദരന്റെ മകനാണ് അന്തിമ ചടങ്ങുകള്‍ ചെയ്‌തത്‌. അനിലിന്റെ ഇളയമകന്‍ ചെറിയകുട്ടി ആയതിനാല്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹത്തിന് അരികിലേക്ക് പോകാന്‍ സാധിക്കുമായിരുന്നില്ല. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഞായറാഴ്‌ച രാത്രിയായിരുന്നു പനച്ചൂരാന്റെ അന്ത്യം.

Read Also: കോവിഡിന്റെ പുതിയ വകഭേദം കേരളത്തിലും; 6 പേർക്ക് സ്‌ഥിരീകരിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE