തൃശൂർ: ജില്ലയിലെ സെന്റ് മേരീസ് കോളേജ് ഹോസ്റ്റലിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. 54 വിദ്യാർഥികൾക്കും 3 ജീവനക്കാർക്കുമാണ് രോഗബാധ കണ്ടെത്തിയത്. ഇവിടെ ആകെ 240 വിദ്യാർഥികളും 15 ജീവനക്കാരുമാണ് താമസിക്കുന്നത്.
രോഗബാധ കണ്ടെത്തിയതിന് പിന്നാലെ ജില്ലാ മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘം ഹോസ്റ്റലിലും പരിസരത്തും പരിശോധന നടത്തിയിട്ടുണ്ട്. സ്ഥാപനത്തിന്റെ ശുചിത്വം, കുടിവെള്ള സംവിധാനം, പാചകപ്പുര എന്നിവയാണ് സംഘം പരിശോധന നടത്തി വിലയിരുത്തിയത്.
Read also: കാസർഗോഡ്-കർണാടക അതിർത്തികളിൽ ഇന്ന് മുതൽ കർശന നിയന്ത്രണം







































