മലപ്പുറത്ത് നോറോ വൈറസ് സ്‌ഥിരീകരിച്ചു

By Trainee Reporter, Malabar News
Noro Virus Detected In Malappuram
Rep. Image
Ajwa Travels

മലപ്പുറം: ജില്ലയിലെ പെരിന്തൽമണ്ണയിൽ നോറോ വൈറസ് സ്‌ഥിരീകരിച്ചു. പെരിന്തൽമണ്ണയിലെ സ്വകാര്യ കോളേജ് ഹോസ്‌റ്റൽ വിദ്യാർഥികൾക്കാണ് വൈറസ് സ്‌ഥിരീകരിച്ചത്‌. നിലവിൽ ഹോസ്‌റ്റലിലെ 55 വിദ്യാർഥികൾ നിരീക്ഷണത്തിലാണ്. ജില്ലയിൽ ആരോഗ്യവകുപ്പ് അധികൃതർ പ്രതിരോധ നടപടികൾ ആരംഭിച്ചു. അതേസമയം, വൈറസ് ബാധ ഉണ്ടായതിന്റെ കാരണം വ്യക്‌തമല്ല.

അതിനിടെ, കഴിഞ്ഞ ദിവസം വയനാട് ലക്കിടിയിലെ ജവഹർ നവോദയ വിദ്യാലയത്തിലും നോറോ വൈറസ് സ്‌ഥിരീകരിച്ചിരുന്നു. സ്‌കൂളിലെ 98 വിദ്യാർഥികൾ വയറു വേദനയും ഛർദ്ദിയും അനുഭവപ്പെട്ടതിനെ തുടർന്ന് രണ്ടു ദിവസം മുൻപ് വൈത്തിരി താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയിരുന്നു. പിന്നാലെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്‌ഥിരീകരിച്ചത്‌.

വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ ഏറ്റെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്. തുടർന്ന്, ആലപ്പുഴ വൈറോളജി ലാബിലെ സാമ്പിൾ പരിശോധനയിലാണ് നോറോ വൈറസ് കണ്ടെത്തിയത്. സ്‌കൂളിലേക്കുള്ള കുടിവെള്ള സ്രോതസുകളിൽ നിന്നാണ് രോഗം പകർന്നതെന്നാണ് പ്രാഥമിക കണ്ടെത്തൽ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സ്‌കൂളിലെ കിണറുകളടക്കം ക്ളോറിനേഷൻ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു.

Most Read: പണം തട്ടിയെന്ന് ആരോപണം; നടൻ ബാബുരാജ് അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE