പണം തട്ടിയെന്ന് ആരോപണം; നടൻ ബാബുരാജ് അറസ്‌റ്റിൽ

റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട് പാട്ടത്തിന് നൽകി പണം തട്ടിയെന്നാണ് ബാബുരാജിന് എതിരെയുള്ള കേസ്.

By Trainee Reporter, Malabar News
cheating case-babu raj arrested
Ajwa Travels

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്‌റ്റിൽ. കോതമംഗലം സ്വദേശി അരുൺ കുമാർ നൽകിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ അടിമാലി പോലീസ് ബാബുരാജിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. ഹൈക്കോടതി നിർദ്ദേശ പ്രകാരം ബാബുരാജ് സ്‌റ്റേഷനിൽ ഹാജരാവുകയായിരുന്നു. റവന്യൂ നടപടി നേരിടുന്ന കല്ലാറിലെ റിസോർട് പാട്ടത്തിന് നൽകി പണം തട്ടിയെന്നാണ് ബാബുരാജിനെതിരെയുള്ള കേസ്.

ബാബുരാജിന്റെ ഉടമസ്‌ഥതയിൽ ഉള്ള റിസോർട്ട് 2020 ജനുവരിയിൽ, കോതമംഗലം സ്വദേശി അരുൺ കുമാറിന് പാട്ടത്തിന് നൽകിയിരുന്നു. കരുതൽ ധനമായി ബാബുരാജ് 40 ലക്ഷം രൂപ വാങ്ങി. എന്നാൽ, റിസോർട്ടിരിക്കുന്ന സ്‌ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാൽ അരുൺ കുമാറിന് സ്‌ഥാപന ലൈസൻസ് ലഭിക്കാതെ വന്നു.

ഇതോടെ, കരുതൽ ധനമായി നൽകിയ 40 ലക്ഷം രൂപ മടക്കി തരണമെന്ന് പറഞ്ഞിട്ടും ബാബുരാജ് നൽകിയിരുന്നില്ലെന്നാണ് അരുൺ കുമാർ ആരോപിക്കുന്നത്. ഇതിനെതിരെയാണ് പരാതി ഉയർന്നത്. കേസിൽ ബാബുരാജിന് ഹൈക്കോടതി മുൻ‌കൂർ ജാമ്യം നൽകുകയും ചോദ്യം ചെയ്യലിന് സ്‌റ്റേഷനിൽ ഹാജരാവാൻ നിർദ്ദേശിക്കുകയുമായിരുന്നു.

Most Read: സംസ്‌ഥാന ബജറ്റിനെതിരെ വ്യാപക പ്രതിഷേധം; നികുതി ഇളവിന് സാധ്യത

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE