കൊളംബോ: ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെ രാജിവെച്ചുവെന്ന വാർത്ത ഔദ്യോഗികമായി നിഷേധിച്ച് ഓഫീസ്. 2019ൽ പ്രധാനമന്ത്രിയായി അധികാരമേറ്റ മഹിന്ദ രാജപക്‌സെ പ്രസിഡണ്ടും സഹോദരനുമായ ഗോതബായ രാജപക്‌സെക്ക് രാജിക്കത്ത് കൈമാറിയെന്നായിരുന്നു റിപ്പോർട്ട്.
കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്‌ചാത്തലത്തിൽ ശ്രീലങ്കയിലെമ്പാടും രാജപക്‌സെ സര്‍ക്കാരിനെതിരേ വന്‍പ്രതിഷേധമാണ് നടക്കുന്നത്. ഭക്ഷണം ,ഇന്ധനം, മറ്റ് അവശ്യവസ്‌തുക്കൾ എന്നിവയ്‌ക്ക് കടുത്തക്ഷാമമാണ് നേരിടുന്നത്.
ഇതേ തുടർന്ന് നടക്കുന്ന പ്രക്ഷോപത്തെ നേരിടാൻ കഴിഞ്ഞ ശനിയാഴ്‌ച മുതല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഫേസ്ബുക്, ട്വിറ്റര്‍, ഇൻസ്‌റ്റഗ്രാം, വാട്ട്സ് ആപ്പ്, യു ട്യൂബ് തുടങ്ങിയ സാമൂഹിക മാദ്ധ്യമ ഉപയോഗത്തിന് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയിരുന്നു. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ഇത്തരമൊരു സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ചതെന്നാണ് പ്രതിപക്ഷ ആരോപണം.
Most Read: ഹിജാബ് നിരോധനം; കർണാടകയിൽ 10ആം ക്‌ളാസ് പരീക്ഷ എഴുതാൻ കഴിയാതെ 22,063 വിദ്യാർഥിനികൾ








































