ടോക്യോ: ഒളിമ്പിക്സ് ഗുസ്തിയിൽ ഇന്ത്യയ്ക്ക് മെഡൽ പ്രതീക്ഷ. ഇന്ത്യയുടെ ബജ്റംഗ് പൂനിയ ഇന്ന് വെങ്കലത്തിനായി ഗോദയിൽ ഇറങ്ങും. പുരുഷൻമാരുടെ 65 കിലോ വിഭാഗം ഗുസ്തി സെമി ഫൈനലിൽ നേരത്തെ പൂനിയ പരാജയപ്പെട്ടിരുന്നു.
ഇൻ റെപ്പഷാജ് റൗണ്ടിൽ ജയിച്ചെത്തുന്ന താരവുമായി ആണ് ബജ്റംഗ് പൂനിയ വെങ്കലത്തിനായി ഇന്ന് മൽസരിക്കുക.
നേരത്തെ മൂന്ന് തവണ ലോക ചാമ്പ്യനായിട്ടുള്ള അസർബെയ്ജാൻ തരാം ഹാജി അലിയേവാണ് സെമിയിൽ ബജ്റംഗ് പൂനിയയെ കീഴടക്കിയത് (12–5). മൽസരത്തിന്റെ ആദ്യ പീരിഡിൽ തന്നെ 4–1 ന് മുന്നിലെത്തിയ അലിയേവ് രണ്ടാം പീരിഡിലും മുന്നേറ്റം നടത്തി. പിന്നീട് ഇന്ത്യൻ താരം തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും സമയം അവസാനിച്ചിരുന്നു. കിർഗിസ്ഥാന്റെ എർനാസർ അക്മതാലിയേവ്, ഇറാന്റെ മുർത്തസ ചേക്ക ഗിയാസി എന്നിവരെ മലർത്തി അടിച്ചായിരുന്നു ബജ്റംഗ് പൂനിയ സെമിയിൽ എത്തിയത്.
അതേസമയം ഒളിമ്പിക്സ് ഗോൾഫിൽ മെഡല്‍ പ്രതീക്ഷ ഉയര്‍ത്തിയ ഇന്ത്യൻ താരം അദിതി അശോകിന് മെഡൽ നഷ്ടമായി. മികച്ച പ്രകടനം കാഴ്ചവെച്ച താരം അവസാന റൗണ്ടിൽ നാലാമതായാണ് ഫിനിഷ് ചെയ്തത്. ഇതോടെ ഗോള്‍ഫില്‍ ഒളിമ്പിക്സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അദിതിക്ക് നഷ്ടമായത്.
Most Read: ‘ഇനി അന്തസോടെ ജീവിക്കാം’; 60 യാചകർക്ക് തൊഴിൽ നൽകി രാജസ്ഥാൻ സർക്കാർ










































