മുംബൈ: മഹാരാഷ്‌ട്രയിൽ രണ്ട് ഒമൈക്രോണ്‍ കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ സംസ്‌ഥാനത്ത് ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം പത്തായി. സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ 37കാരനും അമേരിക്കയില്‍ നിന്നെത്തിയ 36കാരനുമാണ് ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചത്.
ഇരുവരെയും പ്രത്യേക നിരീക്ഷണത്തില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ഹൈ റിസ്‌ക് കോണ്‍ടാക്‌ട് 5 ആണെന്നും ലോ റിസ്‌ക് കോണ്‍ടാക്‌ട് 300ലധികം വരുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
മഹാരാഷ്‌ട്രയിൽ കഴിഞ്ഞ ദിവസം 7 കേസുകള്‍ റിപ്പോർട് ചെയ്‌തിരുന്നു. മുംബൈയിലെ കല്ല്യാണ്‍ ഡോംബിവാലി മുന്‍സിപ്പല്‍ പ്രദേശത്താണ് സംസ്‌ഥാനത്ത് ആദ്യ ഒമൈക്രോണ്‍ കേസ് റിപ്പോര്‍ട് ചെയ്യുന്നത്.
അതേസമയം ടാന്‍സാനിയയില്‍ നിന്നെത്തിയ ഡെല്‍ഹി സ്വദേശിക്കും ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ മഹാരാഷ്‌ട്ര സ്വദേശിക്കും സിംബാബ്‌വേയില്‍ നിന്നു ഗുജറാത്തിലെ ജാംനഗറില്‍ തിരിച്ചെത്തിയ 72കാരനും കര്‍ണാടകയിലെ ബെംഗളൂരുവില്‍ ഒരു ദക്ഷിണാഫ്രിക്കന്‍ പൗരനും നേരത്തെ ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചിരുന്നു.
Most Read: സൈന്യം മടങ്ങിപ്പോകണം; നാഗാലാൻഡിൽ ജനങ്ങളുടെ പ്രതിഷേധം ശക്‌തമാകുന്നു