കോട്ടയം: വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ അക്കൗണ്ട് തുറന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് രൂപം കൊണ്ട ഇവര്‍ മൽസരിച്ച ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെയാണ് അക്കൗണ്ട് തുറന്നത്. കോട്ടയത്തെ കൊഴുവനാല്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ്, ഉഴവൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് എന്നിവിടങ്ങളില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്‌ഥാനാര്‍ഥികള്‍ ജയിച്ചു. കൊഴുവനാല്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡായ ചേര്‍പ്പുങ്കലില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ സ്‌ഥാനാര്‍ഥി രാജേഷ് ബിയും ഉഴവൂരിലെ പയസ് മൗണ്ടില്‍ അഞ്‌ജു പി ബെന്നിയുമാണ് വിജയിച്ചത്.
Read also: ഉമ്മന്‍ ചാണ്ടിയുടെ തട്ടകത്തില്‍ വെന്നിക്കൊടി പാറിച്ച് എല്‍ഡിഎഫ്







































