തിരുവനന്തപുരം : സംസ്ഥാനത്ത് ഐജി പി വിജയന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടിയ കേസില്‍ രാജസ്ഥാന് സ്വദേശി അറസ്റ്റില്‍. 17 കാരനായ സ്കൂള്‍ വിദ്യാര്‍ഥിയാണ് തട്ടിപ്പിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. ഐജി പി വിജയന്റെ അടക്കം സംസ്ഥാനത്തെ നിരവധി മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി നിരവധി ആളുകളില്‍ നിന്നും പണം തട്ടിയെടുത്തതായി പൊലീസിന് തെളിവുകള്‍ ലഭിച്ചു.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനായി വീട്ടുകാര്‍ വാങ്ങി നല്കിയ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാണ് പതിനേഴുകാരന് തട്ടിപ്പ് നടത്തിയത്. ഇതിനൊപ്പം തന്നെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഹണിട്രാപ്പിലൂടെ പണം തട്ടിയ കേസില്‍ മറ്റ് രണ്ട് രാജസ്ഥാന് സ്വദേശികളേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മെസഞ്ചർ വാട്സ്ആപ്പ് എന്നിവയിലൂട വീഡിയോ കാള്‍ ചെയ്ത് രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയ ശേഷം ബ്ളാക്ക്മെയില്‍ ചെയ്ത് പണം തട്ടുകയാണ് സംഘങ്ങള്‍ ചെയ്തത്. നിലവില്‍ തിരുവനന്തപുരം സ്വദേശിയുടെ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
Read also : കര്‍ഷക നിയമത്തില്‍ കുഴപ്പമുണ്ടെങ്കില്‍ രാഷ്ട്രീയ ജീവിതം ഉപേക്ഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി