കര്‍ഷക നിയമത്തില്‍ കുഴപ്പമുണ്ടെങ്കില്‍ രാഷ്‌ട്രീയ ജീവിതം ഉപേക്ഷിക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി

By Syndicated , Malabar News
Manohahar lal khattar_Malabar news
Ajwa Travels

ഹരിയാന: കേന്ദ്ര സര്‍ക്കാര്‍  പാസാക്കിയ കര്‍ഷക നിയമങ്ങളില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ താന്‍ രാഷ്‌ട്രീയം തന്നെ ഉപേക്ഷിക്കാന്‍ തയ്യാറാണെന്ന്  ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍. നിരപരാധികളായ കര്‍ഷകരെ സത്യമല്ലാത്ത കാര്യങ്ങള്‍ പറഞ്ഞ്  സംഘടിപ്പിക്കുന്നത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗാണെന്നും ഇത് ശരിയല്ലെന്നും ഖട്ടാര്‍ വിമര്‍ശിച്ചു.

‘അമരീന്ദര്‍ ജീ, ദയവ് ചെയ്‌ത്‌ കര്‍ഷകരെ ഓരോന്ന് പറഞ്ഞ് സംഘടിപ്പിക്കരുത്. എംഎസ്‌പിയില്‍ എന്തെങ്കിലും കുഴപ്പമുണ്ടായാല്‍ ഞാന്‍ രാഷ്‌ട്രീയ ജീവിതം തന്നെ ഉപേക്ഷിക്കും. കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുന്ന ഈ സാഹചര്യത്തില്‍ ജനങ്ങളുടെ ജീവന്‍ വെച്ച് കളിക്കരുത്’- ഖട്ടാര്‍  പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി അമരീന്ദര്‍ സിംഗുമായി ചര്‍ച്ചക്ക് താന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ അദ്ദേഹവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞില്ലെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി ചലോ  പ്രതിഷേധ മാര്‍ച്ച് നടത്തിയ കര്‍ഷകരെ ഹരിയാനയില്‍ തടയുകയും അവരെ കയ്യേറ്റം ചെയ്യുകയും ചെയ്‌ത ഹരിയാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് രംഗത്തെത്തിയിരുന്നു. ഭരണഘടനാ ദിനമായ ഇന്ന് പ്രതിഷേധിച്ച കര്‍ഷകരെ തല്ലിച്ചതച്ച പൊലീസ് നടപടിയെ വിമര്‍ശിച്ചാണ് അമരീന്ദര്‍ രംഗത്ത് വന്നത്.

Read also:  അതിര്‍ത്തിയില്‍ വെടിയേറ്റ് വീഴുന്നവരുടെ സ്വന്തക്കാര്‍ക്ക് നേരെയാണ് പോലീസ് അക്രമം; കനയ്യ കുമാര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE