മാനന്തവാടി: വയനാട്ടിലും ഓണ്‍ലൈന്‍ തട്ടിപ്പിന് ശ്രമം നടന്നതായി റിപ്പോര്‍ട്ട്. 130 രൂപ മുടക്കിയാല്‍ 30 മിനിറ്റ് കൊണ്ട് 5000 സമ്പാദിക്കാമെന്നാണ് തട്ടിപ്പ് സംഘത്തിന്റെ വാഗ്‌ദാനം. സംഘം പറയുന്ന ലിങ്കില്‍ കയറി 130 രൂപ അടച്ച് 10 മിനിറ്റു മുതല്‍ 30 മിനിറ്റ് വരെ ചെലവഴിച്ചാല്‍ 1500 രൂപ മുതല്‍ 5000 രൂപ വരെ സമ്പാദിക്കാമെന്നാണ് പറയുന്നത്.
കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള വാട്‌സ്ആപ് സന്ദേശം പലര്‍ക്കും ലഭിച്ചിരുന്നു. വാട്ട്‌സ്ആപ് സന്ദേശം എത്തുന്ന മൊബൈല്‍ നമ്പറുകള്‍ മലയാളികളുള്‍പ്പെടെ ഉള്ളവരുടെ നമ്പറുകള്‍ ഹാക്ക് ചെയ്‌താണ് എന്നുള്ളത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. കോവിഡ് കാലമായതിനാല്‍ തന്നെ സാമ്പത്തികമായി പ്രതിസന്ധിയുള്ളതിനാല്‍ പലരും ഇത്തരം തട്ടിപ്പ് സംഘത്തിന്റെ വലയില്‍ വീഴാറുണ്ട്.
ചെറിയ സംഖ്യക്കാണ് തട്ടിപ്പ് നടക്കുന്നത് എന്നതിനാല്‍ പലരും പൊലീസില്‍ പരാതിപെടാന്‍ മടിക്കുന്നതും ഇത്തരം തട്ടിപ്പ് സംഘത്തിന് സൗകര്യം വര്‍ധിപ്പിക്കുന്നു.
Read also: കണ്ണൂരില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വം




































