PCWF റിയാദ്; കുടുംബസംഗമവും വനിതാ കമ്മിറ്റി രൂപീകരണവും നടന്നു

PCWF റിയാദ് കമ്മിറ്റിക്ക് വനിതാ വിഭാഗം രൂപീകരിച്ചു. റിയാദിൽ കുടുംബവുമൊത്തു താമസിക്കുന്ന പൊന്നാനി താലൂക് നിവാസികൾക്കായി 'പിരിശം പൊന്നാനി' എന്ന പേരിൽ കുടുംബ സംഗമവും സംഘടിപ്പിച്ചു.

By Desk Reporter, Malabar News
PCWF Riyadh family meeting and PCWF women's committee
സലിം കളക്കര ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുന്നു
Ajwa Travels

റിയാദ്: പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ സൗദി റിയാദ് കമ്മിറ്റി വ്യത്യസ്‌ത പരിപാടികളോടെ കുടുംബ സംഗമം നടത്തി.

റിയാദ് എക്‌സിറ്റ്‌ 18ലുള്ള അഗാദിർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ റിയാദിൽ കുടുംബവുമൊത്തു താമസിക്കുന്ന പൊന്നാനി താലൂക് നിവാസികൾ പങ്കെടുത്തു. ‘പിരിശം പൊന്നാനി’ എന്ന പേരിലാണ് കുടുംബ സംഗമം സംഘടിപ്പിച്ചത്. റിയാദ് കമ്മിറ്റിയുടെ വനിതാ വിഭാഗം കമ്മിറ്റി രൂപീകരണവും സംഗമത്തിൽ നടന്നു.

സാംസ്‌കാരിക സംഗമം റിയാദിലെ സാമൂഹിക പ്രവർത്തകനും PCWF ഉപദേശക കമ്മിറ്റി ചെയർമാനുമായ സലിം കളക്കര ഉൽഘാടനം ചെയ്‌തു. PCWF റിയാദ് പ്രസിഡണ്ട് അൻസാർ നെയ്‌തല്ലൂർ അധ്യക്ഷത വഹിച്ചു. റിയാദിലെ പ്രമുഖ സാമൂഹ്യ സാംസ്‍കാരിക വിദ്യഭ്യാസരംഗത്ത സ്‌ത്രീ സാനിധ്യം മൈമൂന ടീച്ചർ മുഖ്യാതിഥിയായി പങ്കെടുത്തു. വളർന്നു വരുന്ന ലോകത്ത് സ്‌ത്രീ നേതൃത്വം എന്ന വിഷയത്തെ കുറിച്ച് സംസാരിച്ചു.

റിയാദിലെ പൊതുപ്രവർത്തകരും PCWF രക്ഷാധികാരികളുമായ കെടി അബൂബക്കർ, ഷംസു പൊന്നാനി, ജനസേവന വിഭാഗം ചെയർമാൻ എംഎ ഖാദർ, ട്രഷറർ ഷമീർ മേഘ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. വനിതാ കമ്മിറ്റി പാനൽ ജനസേവനം കൺവീനർ അബ്‌ദുൽ റസാഖ് പുറങ് അവതരിപ്പിച്ചു.

PCWF Riyadh family meeting and PCWF women's committee
വനിതാ രൂപീകരണ യോഗത്തിൽ മൈമൂന ടീച്ചർ സംസാരിക്കുന്നു

വൈസ് പ്രസിഡണ്ട് അസ്‌ലം കളക്കര ആമുഖ പ്രസംഗം നിർവഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി കബീർ കാടൻസ് സ്വാഗതവും, വനിതാ കമ്മിറ്റിയഗം സാബിറ ലബീബ് നന്ദിയും പറഞ്ഞു.

PCWF Riyadh family meeting and PCWF women's committee
വനിതാ കമ്മിറ്റിയുടെ സുപ്രധാന ഭാരവാഹികൾ: (L2R) | പ്രസിഡണ്ട് – സമീറ ഷമീർ, റഷാ സുഹൈൽ – ജനറൽ സെക്രട്ടറി, ട്രഷറർ – ഷിഫാലിൻ സംറൂത്

കുടുംബങ്ങൾ തമ്മിൽ പരിചയപെടുന്നതിനു വേണ്ടി നടത്തിയ ‘പൊന്നാനി ബിസായം’ വളരെ ശ്രദ്ധേയമായിരുന്നു. കുട്ടികൾക്കും ഫാമിലികൾക്കും വേണ്ടി നടത്തിയ ഗെയിംസ്, സുൽത്താൻ നേതൃതം നൽകിയ ഗസൽ, റിയാദിലെ അനുഗ്രഹീത കലാകാരൻമാരുടെ മെഹ്ഫിൽ ടീമിന്റെ മുട്ടിപ്പാട്ട് എന്നിവ സംഗമത്തിനു മാറ്റേകി.

സുഹൈൽ മഖ്‌ദും, ഫാജിസ്‌ പിവി, അഷ്‌കർ വി, മുഹമ്മദ് സംറൂദ് അയിങ്കലം, അൻവർ ഷാ, മുഫാഷർ കുഴിമന, മുജീബ് ചങ്ങരംകുളം, മുക്‌താർ, ഉസ്‌മാൻ എടപ്പാൾ, സിയാഫ് വെളിയംകോട്, ഹകീം തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്‍കി.

PCWF Riyadh family meeting and PCWF women's committee
സംഗമത്തിൽ നിന്നുള്ള ചിത്രം

പുതിയ വനിതാ കമ്മിറ്റി രക്ഷാധികാരികളായി റഷ റസാഖ്, അസ്‍മ ഖാദർ എന്നിവരെ തിരഞ്ഞെടുത്തു. സമീറ ഷമീർ (പ്രസിഡണ്ട്), റഷ സുഹൈൽ (ജനറൽ സെക്രട്ടറി), ഷിഫാലിൻ സമ്‌റൂദ് (ട്രെഷറർ) എന്നിവരെയും വൈസ് പ്രസിഡണ്ടുമാരായി ഷഫ്‌ന മുഫാഷർ, തസ്‌നി ഉസ്‌മാൻ ടീച്ചർ എന്നിവരെയും തിരഞ്ഞെടുത്തു.

PCWF Riyadh family meeting and PCWF women's committee
സംഗമത്തിൽ നിന്നുള്ള ചിത്രം

സെക്രട്ടറിമാരായി നജ്‌മുനിസ നാസർ, മുഹ്സിന ശംസീർ എന്നിവരെയും തിരഞ്ഞെടുത്തു. പൊന്നാനി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നിന്നായി ഡോ. ഷഹന ഷെറിൻ, സാബിറ ലബീബ്, ശബാന ആസിഫ്, ബുഷ്‌റ ശരീഫ്, റൈന ബഷീർ, ഹഫ്‌സ അൻസാർ, ഷിഫാന അസ്‌ലം, സഫീറ ആസിഫ്, ഷമി കബീർ, സൽ‍മ ഷഫീക് എന്നിവരെ എക്‌സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു.

MOST READ | 65 കഴിഞ്ഞവർക്കും ആരോഗ്യ ഇൻഷുറൻസ് എടുക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE