ന്യൂഡെൽഹി: പെഗാസസ് വിഷയത്തിൽ പുതിയ സത്യവാങ്മൂലം സംബന്ധിച്ച് തീരുമാനമെടുക്കാൻ കേന്ദ്രത്തിന് സുപ്രീം കോടതി കൂടുതൽ സമയം അനുവദിച്ചു. ഹരജികൾ സുപ്രീം കോടതി തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും. പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ കേന്ദ്രസർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ കാര്യങ്ങൾ വ്യക്‌തമായി പറഞ്ഞിട്ടില്ലെന്ന് കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
കോടതിക്ക് കൃത്യമായ വിവരങ്ങൾ വേണം. കേന്ദ്രസർക്കാർ പെഗാസിസ് വാങ്ങിയോ ഉപയോഗിക്കുന്നുണ്ടോ എന്ന് സത്യവാങ്മൂലത്തിൽ ഇല്ല. ഇക്കാര്യം പറഞ്ഞുകൂടേ എന്നും ചീഫ് ജസ്‌റ്റിസ് ആരാഞ്ഞു. മറ്റൊരു സത്യവാങ്മൂലം നൽകാൻ സർക്കാർ ശ്രമിക്കുമോ എന്നും കോടതി ചോദിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന രീതിയിലേക്ക് കാര്യങ്ങൾ പോകാനാകില്ല എന്നാണ് ഇതിനു മറുപടിയായി കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്.
Read also: പിതാവിന്റെ ജീവിതത്തോട് വെറുപ്പ്; ഒമർ ബിൻ ലാദൻ






































