ന്യൂഡെൽഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് വിധേയരായവരോട് വിവരങ്ങൾ തേടി സുപ്രീം കോടതി നിയോഗിച്ച വിദഗ്‌ധ സമിതി. ഇതുസംബന്ധിച്ച പൊതു അറിയിപ്പ് ജസ്‌റ്റിസ് ആര്‍വി രവീന്ദ്രന്റെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതി പുറത്തിറക്കി. inquiry@pegasus-india-investigation.in എന്ന ഇ-മെയിൽ വിലാസത്തിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്. ജനുവരി 7ന് മുൻപായി വിവരങ്ങൾ അറിയിക്കണം.
ഫോണ്‍ ചോര്‍ത്തലിന് വിധേയരായി എന്നത് എങ്ങനെ ബോധ്യപ്പെട്ടു എന്നതടക്കമുള്ള വിവരങ്ങൾ കൈമാറണം. വിവരങ്ങൾ പരിശോധിച്ച ശേഷം ചോര്‍ത്തലിന് വിധേമായ ഫോണുകളും സമിതി ആവശ്യപ്പെട്ടേക്കും. സുപ്രീം കോടതിയിൽ ഹരജി നൽകിയവരോട് ഫോണ്‍ ചോര്‍ത്തൽ വിവരങ്ങൾ നേരത്തെ സമിതി തേടിയിരുന്നു. ചോര്‍ത്തലിന് വിധേയനായ ഫോണുകൾ ഹാജരാക്കാനും ആവശ്യപ്പെട്ടിരുന്നു.
Read Also: സില്‍വര്‍ ലൈന്‍ വിവാദങ്ങളെ പ്രതിരോധിക്കാന്‍ മുഖ്യമന്ത്രി; തിരുവനന്തപുരത്ത് വിശദീകരണ യോഗം





































