ന്യൂഡെൽഹി: സ്‌പുട്‌നിക്-5 കോവിഡ് വാക്‌സിൻ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിദഗ്‌ധ സമിതി യോഗം ഇന്ന് ചേരും. അടിയന്തര ഉപയോഗത്തിന് അനുമതി തേടി വാക്‌സിന്‍ നിര്‍മാതാക്കാളായ ഡോ. റെഡ്ഡീസ് സമർപ്പിച്ച അപേക്ഷയിലാണ് നടപടി. വിദഗ്‌ധ സമിതിയുടെ അനുമതി ലഭ്യമായാല്‍ രാജ്യത്ത് കോവാക്‌സിനും കോവിഷീല്‍ഡിനും ശേഷം ഉപയോഗിക്കുന്ന മൂന്നാമത് കോവിഡ് വാക്‌സിനാവും സ്‌പുട്‌നിക്-5.
സ്‌പുട്‌നിക് വാക്‌സിന്റെ പരീക്ഷണവുമായി സഹകരിച്ച ഡോ. റെഡ്ഡീസ് ഇതിന്റെ വിശദാംശങ്ങള്‍ വിദഗ്ധ സമിതിക്ക് മുന്നില്‍ സമര്‍പ്പിച്ചിരുന്നു. റഷ്യന്‍ നിര്‍മിത വാക്‌സിനായ സ്‌പുട്‌നിക്-5 ,റഷ്യ ഡയറക്‌ട് ഇൻവെസ്‌റ്റ്‌മെന്റ് ഫണ്ടുമായി സഹകരിച്ചാണ് ഡോ. റെഡ്ഡി ലാബ് ഇന്ത്യയിൽ എത്തിക്കുന്നത്.
91.6 ശതമാനം ഫലപ്രാപ്‌തി സ്‌പുട്‌നിക് വാക്‌സിൻ കൊണ്ട് ഉണ്ടാകും എന്നാണ് കണക്കാക്കുന്നത്. ഓക്‌സ്‌ഫഡും സിറം ഇൻസ്‌റ്റിറ്റ്യൂട്ടും വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിനും ഭാരത് ബയോടെക്ക് വികസിപ്പിച്ച കോവാക്‌സിനും ജനുവരി മൂന്നിനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. രണ്ട് വാക്‌സിനും ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവെപ്പിന് ജനുവരി 16നാണ് രാജ്യത്ത് തുടക്കമായത്.
Also Read: വിഎസ് അച്യുതാനന്ദന്റെ തപാൽ വോട്ടിന് തടസം; പ്രത്യേക അനുമതിക്കായി ശ്രമം തുടരുന്നു






































