കൊച്ചി: പെരുമ്പാവൂരിൽ ഇതരസംസ്ഥാനക്കാരനായ യുവാവിനെ തല്ലിക്കൊന്നു. മോഷണക്കുറ്റം ആരോപിച്ചാണ് ക്രൂരകൃത്യം. ഇതരസംസ്ഥാന തൊഴിലാളികളുടെ താമസ സ്ഥലത്ത് കടന്നുകയറി മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചാണ് യുവാവിനെ അടിച്ചുകൊന്നത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിൽ ഇതരസംസ്ഥാന തൊഴിലാളികളായ ആറ് അസം സ്വദേശികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഘം താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ചുകയറിയ യുവാവ് മൊബൈൽ ഫോൺ മോഷ്ടിക്കാൻ ശ്രമിച്ചെന്നാണ് പ്രതികൾ ആരോപിക്കുന്നത്. തുടർന്ന് യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ എത്തും മുൻപേ മരിച്ചിരുന്നു. അതേസമയം, കൊല്ലപ്പെട്ടയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. ഇയാളും ഇതരസംസ്ഥാന തൊഴിലാളിയാണെന്നാണ് പോലീസ് പറയുന്നത്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരികയാണ്.
Most Read| 103ആം വയസിലും ചായക്കട നടത്തുന്നു; ഇതാണ് റിയൽ ‘ഇൻഫ്ളുവൻസർ’




































