അശോക് ദാസിനെ അടിച്ചു കൊന്നതു തന്നെ: വ്യക്‌തമാക്കി പൊലീസ്

അശോക് ദാസ് എത്തിയത് കയ്യിൽ ചോരയോലിക്കുന്ന നിലയിലെന്നും ഓടി രക്ഷപ്പെടാതിരിക്കാൻ കെട്ടിയിട്ടല്ലാതെ മർദിച്ചിട്ടില്ലെന്നും ദൃക്‌സാക്ഷികൾ പറയുന്നു.

By Desk Reporter, Malabar News
Ashok Das _ Mob Lynching Kerala
അശോക് ദാസിനെ കെട്ടിയിടും മുമ്പുള്ള ചിത്രം (ദൃക്‌സാക്ഷി പറയുന്നത് അനുസരിച്ച്)
Ajwa Travels

കൊച്ചി: അരുണാചല്‍ സ്വദേശി അശോക് ദാസ് ആള്‍ക്കൂട്ട കൊലക്ക് ഇരയായ സംഭവത്തില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ 10 പേരാണ് അറസ്‌റ്റിലായത്‌.

പെണ്‍ സുഹൃത്തിനെ കാണാന് വന്ന അശോക് ദാസിനെ ആള്‍ക്കൂട്ടം കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു എന്നാണ് പരാതി. വാളകം കവലയിലാണ് സംഭവം നടന്നത്. പെണ്‍ സുഹൃത്തുമായി ഉണ്ടായ തര്‍ക്കത്തില്‍ ഇയാളുടെ കൈ ചില്ലില്‍ തട്ടി മുറിഞ്ഞിരുന്നു. ശരീരത്തില്‍ രക്‌തം കണ്ടതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദിച്ചത്. പെണ്‍സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി.

അശോക് ദാസിനെ സമീപത്തെ ക്ഷേത്രത്തിലേക്കുള്ള ബോർഡ് സ്‌ഥാപിച്ചിരിക്കുന്ന ഇരുമ്പു തൂണിലാണ് ഒരു സംഘം ആളുകൾ ചേർന്നു കെട്ടിയിട്ടു ചോദ്യം ചെയ്‌തത്‌. പിന്നീട് പൊലീസ് എത്തിയപ്പോഴേക്കും രക്‌തം വാർന്നൊഴുകി അവശ നിലയിലായിരുന്നു. മര്‍ദനത്തില്‍ നെഞ്ചിനും തലയ്‌ക്കും ക്ഷതമേറ്റിട്ടുണ്ട്. പോലീസ് എത്തിയാണ് അശോക്‌ദാസിനെ ആശുപത്രിയിലെത്തിച്ചത്. ആദ്യം മുവാറ്റുപുഴ ജനറല്‍ ആശുപത്രിയിലാണ് എത്തിച്ചത്. പിന്നീട് വിദഗ്‌ധ ചികിൽസക്കായി കോട്ടയത്തേക്ക് കൊണ്ടു പോകുന്നതിനിടെ മരിക്കുകയായിരുന്നു.

അതേസമയം, പിടിയിലായത് യഥാര്‍ഥ പ്രതികളല്ലെന്നും ആരോപണമുണ്ട്. കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. മൂവാറ്റുപുഴയിൽ അതിഥി തൊഴിലാളിയാണ് അരുണാചൽ പ്രദേശ് സ്വദേശി അശോക് ദാസ്.

HEALTH | തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE