ആൾക്കൂട്ട കൊലപാതകം മാപ്പർഹിക്കാത്തത്; ജാഗ്രത അനിവാര്യം; കേരള മുസ്‌ലിം ജമാഅത്ത്

By Central Desk, Malabar News
mob lynch in Malappuram

മലപ്പുറം: ആൾക്കൂട്ട കൊലപാതകം മാപ്പർഹിക്കാത്ത കൊടുംപാതകമാണെന്നും കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

എന്തിന്റെ പേരിലായാലും ജനങ്ങൾ നിയമം കയ്യിലെടുക്കുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. ജില്ലയിലുണ്ടായ വേദനാജനകമായ ഈ അനിഷ്‌ട സംഭവത്തെ വർഗീയവൽക്കരിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്താനുള്ള ഫാസിസ്‌റ്റുകളുടെ ശ്രമങ്ങൾക്കെതിരെ അധികൃതർ ജാഗ്രത പാലിക്കണമെന്നും കമ്മിറ്റി അഭ്യർഥിച്ചു.

പ്രതികളെ സമയോചിതം പിടികൂടിയ ജില്ലാ പോലീസിന്റെ നടപടിയെ കമ്മിറ്റി അഭിനന്ദിച്ചു. പ്രസിഡന്റ് കുറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി അധ്യക്ഷത വഹിച്ച ചടങ്ങളിൽ ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, കെപി ജമാൽ കരുളായി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുത്തു.

National: ‘കേരള സ്‌റ്റോറി’; നിരോധിച്ചിട്ടില്ലെന്ന് തമിഴ്‌നാട് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE