ന്യൂഡെൽഹി: പെട്രോൾ, ഡീസൽ നിരക്കുകൾ തുടർച്ചയായ ഒൻപതാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപറേഷൻ ഒരാഴ്ച മുൻപാണ് അവസാനമായി പെട്രോൾ വില ഉയർത്തിയത്.
രാജ്യ തലസ്ഥാനത്ത് എക്കാലത്തെയും ഉയർന്ന നിരക്കായ 91.17 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. നാല് മെട്രോ നഗരങ്ങളിലും ഇന്ധന വിലയിൽ മാറ്റമില്ല. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ കണക്കനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്ധന വില മുംബൈയിലാണ്. ഇവിടെ പെട്രോൾ ലിറ്ററിന് 97.57 രൂപയും ഡീസലിന് 88.60 രൂപയുമാണ് വില.
സിറ്റി പെട്രോൾ ഡീസൽ
ഡെൽഹി 91.17 81.47
മുംബൈ 97.57 88.60
ചെന്നൈ 93.11 86.45
കൊൽക്കത്ത 91.35 84.35
2021 ജനുവരി മുതലാണ് രാജ്യം കുതിച്ചുയരുന്ന ഇന്ധന വിലക്ക് സാക്ഷ്യം വഹിച്ച് തുടങ്ങിയത്.
Also Read: കോവിഡ് കേസുകൾ ഉയരുന്നു; ഇ-പാസ് കർശനമാക്കാൻ തമിഴ്നാട്







































