വാഷിംഗ്‌ടൺ: യുഎസിൽ ഫൈസര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണം നാളെ ആരംഭിക്കും. വാക്‌സിന്റെ 30 ലക്ഷം ഡോസാണ് എല്ലാ സംസ്‌ഥാനങ്ങളിലേക്കും വിതരണത്തിന് തയ്യാറായിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് അമേരിക്ക വാക്‌സിന്റെ അടിന്തര ഉപയോഗത്തിന് അനുമതി നല്‍കിയത്. യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്‌സ് അഡ്‌മിനിസ്ട്രേഷനാണ് അനുമതി നല്‍കിയത്.
ഫൈസർ വാക്‌സിന് കൊവിഡിനെ പ്രതിരോധിക്കാന്‍ മികച്ച ശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍. നേരത്തെ ബ്രിട്ടണ്‍, കാനഡ, ബഹ്റൈന്‍ എന്നീ രാജ്യങ്ങള്‍ ഫൈസറിന്റെ വാക്‌സിന് അനുമതി നല്‍കിയിരുന്നു. ‘മെഡിക്കല്‍ മിറാക്കിള്‍’ എന്നാണ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വാക്‌സിൻ വിതരണത്തെ വിശേഷിപ്പിച്ചത്. ട്വിറ്ററില്‍ ഇതേക്കുറിച്ച് ഒരു വിഡിയോയും അദ്ദേഹം പങ്കുവച്ചു. 24 മണിക്കൂറിനകം അമേരിക്കയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യ കുത്തിവെയ്‌പ് ആരംഭിക്കുമെന്നാണ് വാഗ്‌ദാനം.
— Donald J. Trump (@realDonaldTrump) December 12, 2020
അമേരിക്കന്‍ കമ്പനിയായ ഫൈസറും ജര്‍മന്‍ പങ്കാളിയായ ബയോഎന്‍ടെക്കും ചേര്‍ന്നാണ് വാക്‌സിൻ വികസിപ്പിച്ചത്. കൊവിഡിന്റെ ലക്ഷണങ്ങളെ 90 ശതമാനം പ്രതിരോധിക്കാന്‍ വാക്‌സിന് കഴിയുമെന്നും വാക്‌സിന് വലിയ സുരക്ഷാ പ്രശ്‌നങ്ങൾ ഇല്ലെന്നുമാണ് റിപ്പോർട്ടുകൾ. അടുത്ത മാർച്ചോടെ നൂറ് മില്യൺ ഡോസ് വാക്‌സിൻ ലഭ്യമാക്കാനാണ് ഫൈസറുമായി യുഎസ് കരാറിൽ എത്തിയിരിക്കുന്നത്.
Read Also: ‘മമത ബാനർജിയെ വധിക്കാൻ ബിജെപിയുടെ ഗൂഢാലോചനക്ക് സാധ്യത’; തൃണമൂൽ മന്ത്രി







































