ദുബായിൽ ഫൈസറിന്റെ ബൂസ്‌റ്റര്‍ ഡോസ് പ്രഖ്യാപിച്ചു; പ്രത്യേക വിഭാഗങ്ങൾക്ക് മാത്രം

By Web Desk, Malabar News
pfizer vaccine
Representational Image
Ajwa Travels

ദുബായ്: ഫൈസര്‍- ബയോ എന്‍ടെക് കോവിഡ് വാക്‌സിന്റെ ബൂസ്‌റ്റര്‍ ഡോസ് പ്രഖ്യാപിച്ച് ദുബായ് ഹെല്‍ത്ത് അതോറിറ്റി. പ്രത്യേക വിഭാഗങ്ങളിലുള്ളവര്‍ക്ക് മാത്രമാണ് ബൂസ്‌റ്റര്‍ ഡോസ് നല്‍കുന്നത്. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷം ആറ് മാസമോ അതില്‍ കൂടുതലോ ആയവര്‍ നിശ്‌ചിത വിഭാഗങ്ങളില്‍ ഉള്‍പ്പെടുമെങ്കില്‍ ബൂസ്‌റ്റര്‍ ഡോസ് എടുക്കാം.

ബൂസ്‌റ്റര്‍ ഡോസിന് യോഗ്യരായ വിഭാഗങ്ങള്‍ ഇവയാണ്;-

  • 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍
  • 50നും 59നും ഇടയില്‍ പ്രായമുള്ള ഗുരുതര രോഗങ്ങളുള്ളവര്‍
  • ദീര്‍ഘകാല പരിചരണം ആവശ്യമുള്ള രോഗങ്ങളുള്ള 18നോ അതിന് മുകളിലോ പ്രായമുള്ളവര്‍.

രാജ്യത്തെ പ്രത്യേക വിഭാഗങ്ങള്‍ക്ക് ഫൈസര്‍ ബയോ എന്‍ടെക് വാക്‌സിന്റെയും സ്‌പുട്‌നിക്‌ വാക്‌സിന്റെയും ബൂസ്‌റ്റര്‍ ഡോസ് നല്‍കാനുള്ള അനുമതി ചൊവ്വാഴ്‌ചയാണ് യുഎഇ അധികൃതര്‍ നല്‍കിയത്. രണ്ട് വാക്‌സിനുകളുടെയും ബൂസ്‌റ്റര്‍ ഡോസുകള്‍ക്ക് അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാണ് ഇപ്പോള്‍ ഉള്ളത്.

National News: ഒടുവിൽ വിമാനത്താവളത്തിൽ നിന്ന് വിട്ടു; രാഹുൽ ലഖിംപൂരിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE