ദുബായിൽ ഷെയറിങ് താമസത്തിന് പുതിയ നിയമം; പാലിച്ചില്ലെങ്കിൽ വൻ പിഴ

നിയമം ലംഘിച്ചാൽ പിഴ 500 ദിർഹം മുതൽ. ഒരു വർഷത്തിനുള്ളിൽ ആവർത്തിച്ചാൽ പിഴ പരമാവധി പത്തുലക്ഷം ദിർഹം വരെ.

By Senior Reporter, Malabar News
Dubai_ city
Rep.Image

ദുബായ്: ദുബായിൽ ഷെയറിങ് താമസ മേഖലയിൽ പുതിയ നിയന്ത്രണനിയമം വരുന്നു. ഇനിമുതൽ അധികൃതരുടെ പെർമിറ്റില്ലാതെ ഷെയറിങ് താമസ സൗകര്യം നടത്താനാകില്ല. പുതിയ നിയമം ഈ മാസം അവസാനം പ്രാബല്യത്തിൽ വരും.

വാടക നിയന്ത്രിക്കാനും സുതാര്യത ഉറപ്പാക്കാനുമായി ദുബായ് ലാൻഡ് ഡിപ്പാർട്ട്മെന്റ് ഈ മേഖലയ്‌ക്കായി പ്രത്യേക വാടക സൂചിക തയ്യാറാക്കും. പെർമിറ്റിനായി ദുബായ് മുനിസിപ്പാലിറ്റിയുടെ ഡിജിറ്റൽ പ്ളാറ്റ്‌ഫോമിലൂടെ അപേക്ഷിക്കണം. സാധാരണയായി ഒരുവർഷമാണ് പെർമിറ്റിന്റെ കാലാവധി.

കെട്ടിടത്തിന്റെ നിർമാണ നിലവാരം, ആരോഗ്യം, അഗ്‌നിസുരക്ഷ, വൈദ്യുത സുരക്ഷ, ഒരാൾക്ക് ലഭിക്കേണ്ട കുറഞ്ഞ സ്‌ഥലം, പരമാവധി താമസക്കാരുടെ എണ്ണം എന്നിവ പരിശോധിച്ച ശേഷമേ അനുമതി നൽകൂ. വാടക മാനേജ്മെന്റ് കരാറുകൾക്കായി ഡിഎൽഡി സ്‌റ്റാൻഡേർഡ് മാതൃകകൾ പുറത്തിറക്കും. അംഗീകൃത ഷെയറിങ് താമസ യൂണിറ്റുകളുടെയും താമസക്കാരുടെയും വിവരങ്ങൾ ഉൾപ്പെടുത്തി ഇലക്‌ട്രോണിക് രജിസ്‌റ്ററും ഒരുക്കും.

നിലവിൽ പ്രവർത്തിക്കുന്ന ഷെയറിങ് താമസ കേന്ദ്രങ്ങൾക്ക് പുതിയ ചട്ടങ്ങൾ പാലിക്കാൻ ഒരുവർഷത്തെ സാവകാശം അനുവദിച്ചിട്ടുണ്ട്. നിയമലംഘനങ്ങൾക്ക് 500 മുതൽ അഞ്ചുലക്ഷം ദിർഹം വരെ പിഴ ചുമത്തും. ഒരുവർഷത്തിനുള്ളിൽ ആവർത്തിച്ചാൽ പിഴ പരമാവധി പത്തുലക്ഷം ദിർഹം വരെ ഉയർത്തും.

Most Read| പെൻഷൻ വിതരണം; സഹകരണ ബാങ്കുകളെ ഒഴിവാക്കും, ഇനി അക്കൗണ്ട് വഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE