കോഴിക്കോട്: കൂടരഞ്ഞി കുളിരാമുട്ടിയിൽ നിയന്ത്രണംവിട്ട പിക്കപ്പ് കടയിലേക്ക് ഇടിച്ചു കയറി രണ്ടുപേർ മരിച്ചു. മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കുളിരാമുട്ടി സ്വദേശികളായ സുന്ദരൻ പുളിക്കുന്നത്ത് (62), ജോൺ കമുങ്ങുംതോട്ടിൽ (65) എന്നിവരാണ് മരിച്ചത്. കടവരാന്തയിലിരുന്ന് സംസാരിക്കുകയായിരുന്നു ഇരുവരും.
ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടം നടന്നത്. പൂവാറൻതോടിൽ നിന്നും ഇറക്കം ഇറങ്ങി വരികയായിരുന്ന പിക്കപ്പ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കടയുടമ ജോമോൻ, പിക്കപ്പ് ഡ്രൈവർ മുഹമ്മദ് റിയാസ്, ശിഹാബുദ്ധീൻ തേക്കുംകുറ്റി എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Most Read| അരവിന്ദ് കെജ്രിവാളിന് കനത്ത തിരിച്ചടി; ജാമ്യ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു