കൊച്ചി: കടകളിൽ പ്രവേശിക്കാൻ വാക്‌സിൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സംസ്‌ഥാന സർക്കാരിന്റെ പുതിയ മാർഗ നിർദ്ദേശത്തിനെതിരെ ഹൈക്കോടതിയിൽ ഹരജി. മരുന്നുകളോട് അലർജി ഉള്ളവർക്ക് വാക്‌സിൻ സ്വീകരിക്കാൻ സംവിധാനമില്ലാത്ത സാഹചര്യം ചൂണ്ടിക്കാട്ടി ചാലക്കുടി സ്വദേശി പോളി വടക്കനാണ് ഹൈക്കോടതിയെ സമീപിച്ചത്.
അലർജി പ്രശ്‌നമുള്ളവർക്ക് വാക്‌സിൻ നൽകാനാവില്ലെന്നാണ് ആശുപത്രികളുടെ നിലപാട്. മരുന്നുകളോട് അലർജിയുള്ള താൻ ടെസ്‌റ്റ് ഡോസിനായി കളമശ്ശേരി മെഡിക്കൽ കോളേജടക്കമുള്ള ആശുപത്രികളെ സമീപിച്ചെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ മാർഗ നിർദ്ദേശം നൽകിയിട്ടില്ല എന്നായിരുന്നു മറുപടിയെന്ന് ഹരജിയിൽ പറയുന്നു.
പുതിയ മാർഗരേഖ പ്രകാരം താൻ വീട്ടുതടങ്കലിൽ ആയതിന് സമമാണ്. സർക്കാരിന്റെ അൺലോക്ക് മാനദണ്ഡങ്ങൾ ഭരണഘടനാ വിരുദ്ധവും മൗലികാവകാശ ലംഘനവുമാണെന്നും ഹരജിക്കാരൻ വാദിക്കുന്നു. ഹരജി ഹൈക്കോടതി തിങ്കളാഴ്‌ച പരിഗണിക്കും.
Entertainment News: ‘ഓഹ’ ഓഗസ്‌റ്റ് 15ന് സിനിയ ഒടിടിയിൽ; പോർച്ചുഗീസ് ബ്ളാക് മാജിക് കഥ







































