തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചു. പ്രവേശന നടപടികൾ നാളെ മുതൽ ആരംഭിക്കും. നാളെ രാവിലെ ഒൻപത് മുതൽ ഒക്‌ടോബർ ഒന്ന് വരെയാണ് പ്രവേശനം. കർശനമായ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാവണം പ്രവേശന നടപടികളെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.
എല്ലാ വിഷയത്തിലും എ പ്ളസ് നേടി ഉന്നത വിജയം കരസ്‌ഥമാക്കിയവർക്ക് പോലും ട്രയൽ അലോട്ട്മെന്റിൽ ഇഷ്‌ടമുള്ള വിഷയത്തിൽ പ്രവേശനം കിട്ടാത്തതിന്റെ ആശങ്ക നിലനിൽക്കുമ്പോഴാണ് പ്രവേശന നടപടികളുമായി വിദ്യാഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം പുതിയ ബാച്ച് ഇത്തവണ അനുവദിക്കില്ലെന്നാണ് സർക്കാർ നിലപാട്. ഇത് മലബാറിൽ ഉൾപ്പെടെ വിദ്യാർഥികളുടെ അവസരം നഷ്‌ടപ്പെടാൻ ഇടയാക്കും. അതേസമയം, അലോട്ട്മെന്റ് ഫലം പരിശോധിക്കാൻ വെബ്സൈറ്റിൽ പ്രവേശിക്കാൻ കഴിയുന്നില്ലെന്ന് വിദ്യാർഥികൾ പരാതി ഉന്നയിക്കുന്നുണ്ട്.
Read Also: സംസ്‌ഥാനത്തെ നാലാമത് അത്യാധുനിക മരുന്ന് പരിശോധനാ ലബോറട്ടറി കോന്നിയില്‍ സജ്‌ജമായി