പ്ളസ് ടു ഫലം; അഭിമാനകരം, പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിൽ- മുഖ്യമന്ത്രി

By Desk Reporter, Malabar News
Pinarayi Vijayan
Ajwa Travels

തിരുവനന്തപുരം: ഹയര്‍സെക്കണ്ടറി രണ്ടാം വര്‍ഷ പരീക്ഷയിൽ മികച്ച ജയം നേടിയ വിദ്യാർഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുവിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്‌ടാന്തമാണ് പ്ളസ് ടു പരീക്ഷാഫലം. 83.87% പേർ ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. മികച്ച നേട്ടത്തിനായി പ്രവർത്തിച്ച അധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നതായും പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്‌റ്റ്;

കേരളത്തെ ഉയർന്ന നിലവാരമുള്ള വിജ്‌ഞാന സമൂഹമായി വാർത്തെടുക്കാൻ സർക്കാർ നടപ്പിലാക്കുന്ന പൊതുവിദ്യാഭ്യാസ നയം, ശരിയായ ദിശയിൽ മുന്നേറുന്നുവെന്നതിന് മികച്ച ദൃഷ്‌ടാന്തമാണ് ഇത്തവണത്തെ പ്ളസ് ടു പരീക്ഷാഫലം. പരീക്ഷയെഴുതിയ മൂന്നരലക്ഷത്തോളം വിദ്യാർഥികളിൽ 83.87% പേരും ഉപരിപഠനത്തിന് യോഗ്യത നേടിയെന്നത് അഭിമാനകരമായ നേട്ടമാണ്. കോവിഡ് മഹാമാരിയുടെ വെല്ലുവിളികൾ ഇക്കഴിഞ്ഞ അധ്യയനവർഷവും നമ്മുടെ മുന്നിലുണ്ടായിരുന്നു.

അവയെ മറികടന്നുകൊണ്ടാണ് ഈ ഉയർന്ന വിജയമുണ്ടായതെന്നത് പ്രശംസനീയമാണ്. ഈ മികച്ച നേട്ടത്തിനായി പ്രവർത്തിച്ച അധ്യാപകരേയും വിദ്യാഭ്യാസ വകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവൻ കുട്ടികൾക്കും ആശംസകൾ നേരുന്നു. യോഗ്യത നേടാൻ കഴിയാതെ വന്നവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ മുന്നേറാനാവശ്യമായ പരിശ്രമങ്ങൾ തുടരണം. എല്ലാവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു.

Most Read: 26 ശിവസേന എംഎൽഎമാരെ ‘കാൺമാനില്ല’; മഹാരാഷ്‌ട്രയിൽ ‘ഓപ്പറേഷൻ താമര’!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE