പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്ത; നടപടി എടുത്ത് വിദ്യാഭ്യാസ വകുപ്പ്

We Can Media എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നിയമനടപടി സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.

By Trainee Reporter, Malabar News
V-Shivankutty
Ajwa Travels

തിരുവനന്തപുരം: പ്ളസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്തക്കെതിരെ നടപടി എടുത്ത് വിദ്യാഭ്യാസ വകുപ്പ്. വ്യാജ വാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു. We Can Media എന്ന യൂട്യൂബ് ചാനലിനെതിരെയാണ് നിയമനടപടി സ്വീകരിച്ചതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഈ ചാനലിനെതിരെ ഡിജിപിക്ക്‌ പരാതി നൽകിയെന്നും മന്ത്രി വ്യക്‌തമാക്കി.

അതേസമയം, പ്ളസ് ടു പരീക്ഷയിൽ ഈ വർഷം 82.95 ശതമാനം വിജയമാണ് സംസ്‌ഥാനത്ത്‌ രേഖപ്പെടുത്തിയത്. 3,76,135 വിദ്യാർഥികളാണ് റെഗുലർ വിഭാഗത്തിൽ പരീക്ഷ എഴുതിയത്. ഇതിൽ 3,12,005 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. 33,915 വിദ്യാർഥികൾ എല്ലാ വിഷയത്തിലും എ പ്ളസ് നേടി. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയ ശതമാനം. 87.55 ശതമാനമാണ് വിജയം. ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ്. 76.59 ശതമാനം. 77 സ്‌കൂളുകളിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിച്ചു.

Most Read: ദുരിതാശ്വാസ നിധി ഫണ്ട് വകമാറ്റിയ കേസ്; ലോകായുക്‌ത ഉത്തരവിനെതിരെ ഹരജിക്കാരൻ ഹൈക്കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE