മലപ്പുറം: പൊന്നാനിയിൽ വിദ്യാർഥികൾക്ക് ഇടയിലേക്ക് കാർ ഇടിച്ചു കയറി അഞ്ചുപേർക്ക് പരിക്ക്. പൊന്നാനി എവി ഹൈസ്‌കൂളിന് സമീപമാണ് സംഭവം. എടപ്പാൾ ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം തെറ്റി വിദ്യാർഥികൾക്ക് ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.
വിദ്യാർഥികളെ പൊന്നാനി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ല. എവി ഹൈസ്‌കൂളിൽ നിന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ പത്താം ക്ളാസ് വിദ്യാർഥികൾക്ക് ഇടയിലേക്കാണ് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറിയത്.
അതിനിടെ, പാലക്കാട് കരിമ്പയിൽ ലോറി പാഞ്ഞുകയറി നാല് വിദ്യാർഥിനികൾ മരിച്ച സംഭവത്തിൽ സിമന്റ് ലോറി ഡ്രൈവർ മഹീന്ദ്ര പ്രസാദിനെതിരെയും കേസെടുത്തു. നരഹത്യ ചുമത്തിയാണ് കേസെടുത്തത്. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് നടപടി. എതിരെ വന്ന ലോറി ഓടിച്ച വഴിക്കടവ് സ്വദേശി പ്രജീഷിനെതിരെ നേരത്തെ നരഹത്യ ചുമത്തി കേസെടുത്തിരുന്നു. അപകടം തനിക്ക് പറ്റിയ പിഴവാണെന്ന് പ്രജീഷ് പോലീസിനോട് തുറന്നു സമ്മതിച്ചിരുന്നു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!