പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസിലെ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചു. സാമ്പത്തിക തട്ടിപ്പുകള്‍ തടയാനായി ഏര്‍പ്പെടുത്തിയ കേന്ദ്ര നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവ്. സഞ്ജയ് എം. കൗളിനെ സംസ്ഥാന അതോറിറ്റിയായി ചുമതല ഏല്‍പ്പിച്ചു. പ്രതികള്‍ വില്‍പന നടത്തിയ സ്വത്ത് തിരിച്ചു പിടിക്കാനും തീരുമാനിച്ചിട്ടുണ്ട്. ലേലം ചെയ്‌തോ, വില്‍പന നടത്തിയോ നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കും. പ്രതികള്‍ക്ക് 125 കോടിയോളം രൂപയുടെ ആസ്‌തിയുള്ളതായി നേരത്തെ കണ്ടെത്തിയിരുന്നു.
Related news: പോപ്പുലര്‍ ഫിനാന്‍സ് കേസ് സിബിഐക്ക്